ലാലുവിന്‍റെ ആഹ്വാനം അണികള്‍ അനുസരിച്ചു; ബിജെപി നേതാവിന്‍റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയതിന് കേസ്
ലാലുവിന്‍റെ ആഹ്വാനം അണികള്‍ അനുസരിച്ചു; ബിജെപി നേതാവിന്‍റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയതിന് കേസ്
ബിഹാറില്‍ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബിജെപി നേതാവിന്‍റെ വീടിന് മുന്‍പിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്
ലാലുപ്രസാദ് യാദവിന്‍റെ ആഹ്വാന പ്രകാരം ആര്‍ജെഡി പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളുടെ വീടിന് മുന്നില്‍ പശുക്കളെ കെട്ടിയിടല്‍ ആരംഭിച്ചു. ബിഹാറില്‍ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബിജെപി നേതാവിന്‍റെ വീടിന് മുന്‍പിലാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍ പശുവിനെ കെട്ടിയത്. പശുക്കളെ കെട്ടാന്‍ ആഹ്വാനം ചെയ്ത ലാലു പ്രസാദ് യാദവിനെതിരെയും ആഹ്വാനം നടപ്പിലാക്കിയ അഞ്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ക്കെതിരെയും ചന്ദ്രേശ്വരി ഭാരതി ഹാജിപൂര്‍ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കറവ വറ്റിയ പ്രായമായ പശുക്കളെ ബിജെപി നേതാക്കളുടെ വീടിന് മുമ്പിൽ കെട്ടിയിട്ടാൽ അപ്പോഴറിയാം അവരുടെ പശുസ്നേഹമെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. വോട്ടിനായി പശുക്കളെ സ്‌നേഹിക്കുന്നതായി ബിജെപി ഭാവിക്കുകയാണ്. ബിജെപിക്ക് പശു സ്‌നേഹമല്ല. പകരം വോട്ട് സ്‌നേഹമാണ്. ഗോരക്ഷ എന്ന പേരില്‍ ഇവർ ന്യൂനപക്ഷത്തെയാണ് ഉന്നം വെയ്ക്കുന്നതെന്നും ലാലു പറഞ്ഞു. പാര്‍ട്ടി എക്‌സിക്യുട്ടിവ് മീറ്റിങ്ങിനിടെയാണ് ബിജെപിയുടെ പശുസ്‌നേഹത്തെ ലാലുപ്രസാദ് യാദവ് കളിയാക്കിയത്.
Adjust Story Font
16