കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കാമോ മോദിജി ? പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്ന ചില കത്തുകള്‍ ഇങ്ങനെയാണ്...
കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കാമോ മോദിജി ? പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്ന ചില കത്തുകള്‍ ഇങ്ങനെയാണ്...
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായമഭ്യര്‍ഥിച്ച് ദിവസവും നിരവധി കത്തുകളും ഇമെയിലുകളുമാണ് എത്താറുള്ളത്.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സഹായമഭ്യര്‍ഥിച്ച് ദിവസവും നിരവധി കത്തുകളും ഇമെയിലുകളുമാണ് എത്താറുള്ളത്. ഇതില്‍ കുറേയൊക്കെ വായിച്ചാല്‍ ചിരിപടര്‍ത്തുന്ന തരം സഹായാഭ്യര്‍ഥനകളുമാണ്.
കഴിഞ്ഞദിവസം ഇത്തരത്തിലൊരു കത്ത് പ്രധാനമന്ത്രിയുടെ ഓഫീലേക്ക് എത്തി. ഛണ്ഡീഗഡില്‍ നിന്നുള്ള ഒരു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് കത്തെഴുതിയിരിക്കുന്നത്. കത്തിലെ ആവശ്യം, കാമുകിയെ വിവാഹം കഴിക്കാന്‍ മോദി സഹായിക്കണം. ഇരുവരുടെയും വീട്ടുകാരെ കാര്യം ധരിപ്പിച്ച് വിവാഹത്തിന് സമ്മതിപ്പിക്കാന്‍ ഒരു മധ്യസ്ഥനെ പ്രധാനമന്ത്രി ഛണ്ഡീഗഡിലേക്ക് അയക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. വായിക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും കാര്യം നിസാരമല്ല.
ഛണ്ഡീഗഡില്‍ നിന്നു പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്ന 60 ശതമാനം കത്തുകളിലേയും ആവശ്യങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. മുമ്പ് ഛണ്ഡീഗഡില്‍ നിന്നു എത്തിയ ഒരു കത്തിലെ ആവശ്യം, സംസ്ഥാനത്തെ പൊലീസിന് ഹെലികോപ്റ്റര്‍ അനുവദിക്കണം എന്നതായിരുന്നു. കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യസമയത്ത് എത്തണമെങ്കില്‍ കോപ്റ്റര്‍ വേണമെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വേറൊരു കത്തിലെ ആവശ്യം, തന്റെ പൂന്തോട്ടത്തില്‍ നിന്നു അനുവാദമില്ലാതെ ചിലര്‍ പൂക്കള്‍ മോഷ്ടിക്കുന്നുവെന്നും നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ലെന്നുമായിരുന്നു. ഛണ്ഡീഗഡിലെ ഏജന്‍സി വഴി പ്രതിമാസം 400 സഹായാഭ്യര്‍ഥനകളാണ് എത്തുന്നത്. ഇതില്‍ കൂടുതലും വ്യക്തപരമാണെന്നും അധികൃതര്‍ പറയുന്നു.
Adjust Story Font
16