സ്റ്റൈല്‍ മന്നന്‍റെ വീടിന് പൊലീസ് സുരക്ഷ
സ്റ്റൈല്‍ മന്നന്‍റെ വീടിന് പൊലീസ് സുരക്ഷ
അതിനിടെ രജനീകാന്തിനെ ബി ജെ പി യിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി. നിതിൻ ഗഡ്കരി രജനീകാന്തിന് പാർടിയിൽ ഉയർന്ന സ്ഥാനം നൽകുമെന്ന്
രജനീകാന്തിന്റെ ചെന്നൈയിലെ വസതിക്ക് പൊലിസ് സുരക്ഷ. രാഷ്ട്രീയ പ്രവേശത്തിനെതിരെ തമിഴ് സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. അതിനിടെ രജനീകാന്തിനെ ബി ജെ പി യിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ളയാൾ തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടെന്നാണ് തമിഴ് സംഘടനകൾ വാദിക്കുന്നത്. കർണാടകക്കാരനായ രജനീകാന്ത് രാഷ്ട്രീയ പ്രവേശത്തിന് വഴി തുറന്നിട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി സംഘടനകൾ എത്തിയത്. പോയ സ് ഗാർഡനിലെ രജനിയുടെ വീട്ടിലേക്ക് മാർച്ച് പ്രഖ്യാപിച്ചതിനെ തുടർന്നാണ് പൊലിസ് സുരക്ഷ ഒരുക്കിയത്.
അതിനിടെ രജനീകാന്തിനെ ബി ജെ പി യിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കളും രംഗത്തെത്തി. നിതിൻ ഗഡ്കരി രജനീകാന്തിന് പാർടിയിൽ ഉയർന്ന സ്ഥാനം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടൊതെ അമിത് ഷായും രജനീകാന്തിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
Adjust Story Font
16