Quantcast

കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ക്ക് പ്രതികള്‍ 50,000 രൂപ നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്റെ വിധി

MediaOne Logo

Khasida

  • Published:

    28 May 2018 1:13 AM GMT

കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ക്ക് പ്രതികള്‍ 50,000 രൂപ നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്റെ വിധി
X

കൂട്ടബലാത്സംഗം: പെണ്‍കുട്ടികള്‍ക്ക് പ്രതികള്‍ 50,000 രൂപ നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്റെ വിധി

പണം സ്വീകരിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചു

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തില്‍ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ച രണ്ട് പെണ്‍കുട്ടികള്‍ക്ക് പണം നല്‍കി കേസ് ഒഴിവാക്കാന്‍ നാട്ടുകൂട്ടത്തിന്റെ വിധി. പ്രദേശത്തെ രണ്ട് ദളിത് പെണ്‍കുട്ടികളാണ് എട്ടംഗസംഘത്തിന്റെ ക്രൂരബലാത്സംഗത്തിനിരയായത്. പ്രതികള്‍ നഷ്ടപരിഹാരമായി 50000 രൂപ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നല്‍കണമെന്നായിരുന്നു നാട്ടുകൂട്ടം വിധിച്ചത്.

പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ മകനും ഒരു ഹെഡ് കോണ്‍സ്റ്റബിളും അവരുടെ ആറ് സുഹൃത്തുക്കളുമാണ്കേസിലുള്‍പ്പെട്ടിട്ടുള്ളത്. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. നാട്ടില്‍ നടക്കുന്ന ഒരു എക്സിബിഷന്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു പെണ്‍കുട്ടികള്‍. മഴ പെയ്തപ്പോള്‍ ഒരു കടവരാന്തയില്‍ കയറി നില്‍ക്കുകയായിരുന്നു. അവിടെയെത്തിയ എട്ടംഗസംഘം കൂടെയുള്ള ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ഓടിക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചെങ്കിലും നാട്ടിലെ പരമ്പരാഗത രീതിയനുസരിച്ച് പൊലീസില്‍ അറിയിക്കാതെ പ്രശ്നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ നാട്ടുകൂട്ടത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാനുള്ള വിധി ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പെണ്‍കുട്ടികള്‍ പണം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ഇന്നലെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ച പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

TAGS :

Next Story