അസമില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന് സിആര്‍പിഎഫ് ഐ.ജി
അസമില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന് സിആര്‍പിഎഫ് ഐ.ജി
കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ബോഡോലാന്‍റ് വാദികളെ കൊലപ്പെടുത്തിയത് സംബന്ധിച്ചാണ് സി ആര്‍ പി എഫ് ഷില്ലോംഗ് ഐജി രജനിഷ് റായിയുടെ വെളിപ്പെടുത്തല്‍. ഐജി സി. ആര്‍.പി.എഫ് ആസ്ഥാനത്തിലേക്കയച്ച റിപ്പോര്‍ട്ടിലാണ്
അസമില്‍ സൈന്യവും പോലീസും സി ആര്‍ പിഎഫും ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊല നടത്തിയെന്ന വെളിപ്പെടുത്തലുമായി സി. ആര്‍.പി.എഫ് ഐജി രംഗത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് ബോഡോലാന്‍റ് വാദികളെ കൊലപ്പെടുത്തിയത് സംബന്ധിച്ചാണ് സി ആര്‍ പി എഫ് ഷില്ലോംഗ് ഐജി രജനിഷ് റായിയുടെ വെളിപ്പെടുത്തല്‍. ഐജി സി. ആര്‍.പി.എഫ് ആസ്ഥാനത്തിലേക്കയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അസമിലെ സിംല ഗുരിയില്‍ മാര്‍ച്ച് മുപ്പതിനായിരുന്നു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം. നാഷണല്‍ ഡൊമാക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് ട വിഭാഗം പ്രവര്‍ത്തകരായ രണ്ട് പേരെ ഡി കാല്ലീംഗിംലെ അവരുടെ വസതിയില്‍ നിന്ന് പിടിച്ച് കൊണ്ട് പോയി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീത്തില്‍ അയുധങ്ങള്‍ വെക്കുകയായിരുന്നുവെന്ന് ഐജി യുടെ റിപ്പോര്‍ട്ടിലുണ്ട്. സൈന്യവും പോലീസും ചേരര്‍ന്നം സംഘമാണ് ഇവരെ പിടികൂടിയത്, പിന്നീട് മറ്റൊരു സംഘത്തിന് കൈമാറി. സംഭവം നടക്കും മുമ്പ് പോലീസ് കോബ്ര യൂണിറ്റ് സിംലഗുരിയില്‍ പരിശോധന നടത്തി സ്ഥലത്തിന്‍റെ സുരക്ഷിതത്വം ഉറപ്പ് വരുത്തി. സി ആര്‍ പി എഫ്, കരസേന, സാശ്ത്രസീമ ബെല്‍ തുടങ്ങിയ വിഭാങ്ങളും ഓപ്പറേഷനില്‍ പങ്കെടുത്തു. ഏറ്റുമുട്ടലിന് സാക്ഷികളായി അവതരിപ്പിച്ച രണ്ട് പേരെ മേഖലയില്‍ നിന്ന് പിടികൂടിയതാണെന്നും ഇവര്‍ സിര്‍പിഎഫിന്‍റെ സുരക്ഷിത കസ്റ്റഡിയിലുണ്ടെന്നും ഐ ജി പറയുന്നു. ഏപ്രില്‍ 17 ന് അയച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് പുറത്ത് വിട്ടത്.
Adjust Story Font
16