നാഗ്പൂരിൽ ഗോരക്ഷകര്‍ തല്ലിച്ചതച്ചത് ബി.ജെ.പി നേതാവിനെ
നാഗ്പൂരിൽ ഗോരക്ഷകര്‍ തല്ലിച്ചതച്ചത് ബി.ജെ.പി നേതാവിനെ
സലിം വീട്ടിലേക്ക് വരുമ്പോൾ അഞ്ചാറുപേർ ചേർന്ന് വഴിയിൽ തടയുകയും ബൈക്കിന്റെ പെട്ടിയിൽ ഇറച്ചിയല്ലേയെന്നും അത് കാണിക്കാനും ആവശ്യപ്പെട്ടു
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് ഗോരക്ഷക ഗുണ്ടകൾ മർദ്ദിച്ചവശനാക്കിയത് ബി.ജെ.പി നേതാവിനെ. ബുധനാഴ്ചയാണ് നാഗ്പുർ ജില്ലയിലെ കടോൾ ടൗണിൽ താമസിക്കുന്ന സലീം ഇസ്മായിൽ ഷായെ (31) വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചവശനാക്കിയത്. അതിക്രമത്തിനിരയായത്. ബി.ജെ.പിയുടെ കടോൾ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറിയാണ് സലിം ഇസ്മയില്‍ ഷാ. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
സലിം വീട്ടിലേക്ക് വരുമ്പോൾ അഞ്ചാറുപേർ ചേർന്ന് വഴിയിൽ തടയുകയും ബൈക്കിന്റെ പെട്ടിയിൽ ഇറച്ചിയല്ലേയെന്നും അത് കാണിക്കാനും ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോഴാണ് ഷായെ സംഘം ചേർന്ന് മർദിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് ബൽക്കവദെ പറഞ്ഞു. അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന 'പ്രഹാര്‍ സംഘടന്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. ശൈഖ് നൽകിയ പരാതിയെ തുടർന്ന് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വിൻ ഉയിക് (35), രാമേശ്വർ തയ്വാഡെ (42), മൊറേശ്വർ തണ്ടുർക്കർ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് അറസ്റ്റിലായത്. ഷായുെട കൈവശമുണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നെന്നും പരിശോധനക്ക് ശേഷമാണ് മാംസ വില്പന നടന്നതെന്നും െപാലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഗ്പുര്‍ എസ്. പി ശൈലേഷ് ബൽക്കവദെ പറഞ്ഞു.
Adjust Story Font
16