സ്ത്രീ മുന്നേറ്റ സംഗമങ്ങളുമായി ജനാധിപത്യ മഹിള അസോസിയേഷന്‍
സ്ത്രീ മുന്നേറ്റ സംഗമങ്ങളുമായി ജനാധിപത്യ മഹിള അസോസിയേഷന്‍
ജനാധിപത്യ മഹിള ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുഭാഷിണി അലി മുഖ്യ പ്രഭാഷകയായി
സ്ത്രീ മുന്നേറ്റ സംഗമങ്ങളുമായി ക്യാപ്റ്റന്‍ ലക്ഷ്മി ചരമവാര്‍ഷിക ദിനത്തില്‍ ജനാധിപത്യ മഹിള അസോസിയേഷന്‍. ക്യാപ്റ്റന്‍ ലക്ഷ്മി അനുസ്മരണത്തിന്റെ ഭാഗമായി ഡല്‍ഹി ഘടകം സംഗമവും വനിതാ നേതാക്കളുടെ ജീവചരിത്രം വിവരിക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. ജനാധിപത്യ മഹിള ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുഭാഷിണി അലി മുഖ്യ പ്രഭാഷകയായി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഉജ്ജ്വല സാനിധ്യമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ രാജ്യമെമ്പാടും സ്ത്രീ മുന്നേറ്റ വനിതാ സംഗമങ്ങളും കലാ - സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിച്ചായിരുന്നു ജനാധിപത്യ മഹിള അസോസിയേഷന്‍ അനുസ്മരിച്ചത്. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ത്യാഗപൂര്‍ണവും ധീരവുമായ ജീവിതത്തെ ഓര്‍മ്മിപ്പിച്ച് വിപുലമായ പരിപാടിയാണ് ജനാധിപത്യ മഹിള അസോസിയേഷന് ഡല്‍ഹി ഘടകവും സംഘടിപ്പിച്ചത്.
ഒരു കയ്യില്‍ സ്റ്റെതസ്കോപ്പും മറുകൈയില്‍ യന്ത്രതോക്കുമായി ബ്രിട്ടീഷ് പട്ടാളക്കാരോട് ഏറ്റുമുട്ടിയ ധീരവനിതയായ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതം മുഖ്യ പ്രഭാഷകയായ ജനാധിപത്യ മഹിള ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സുഭാഷിണി അലി വിവരിച്ചു. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ആവേശം പകര്‍ന്ന വ്ലക്തിത്വമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയെന്ന് പി.കെ ശ്രീമതി എംപിയും അനുസ്മരിച്ചു. പ്രശസ്ത ഇടത് വനിത നേതാക്കളുടെ ചിത്രങളും ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
Adjust Story Font
16