Quantcast

"കമ്യൂണിസ്റ്റ് ശൂര്‍പ്പണഖ, അര്‍ഹിക്കുന്ന അന്ത്യം": ഗൌരി ലങ്കേഷിന്‍റെ കൊല ആഘോഷമാക്കി സംഘപരിവാര്‍ അനുകൂലികള്‍

MediaOne Logo

Sithara

  • Published:

    28 May 2018 4:27 AM GMT

കമ്യൂണിസ്റ്റ് ശൂര്‍പ്പണഖ, അര്‍ഹിക്കുന്ന അന്ത്യം: ഗൌരി ലങ്കേഷിന്‍റെ കൊല ആഘോഷമാക്കി സംഘപരിവാര്‍ അനുകൂലികള്‍
X

"കമ്യൂണിസ്റ്റ് ശൂര്‍പ്പണഖ, അര്‍ഹിക്കുന്ന അന്ത്യം": ഗൌരി ലങ്കേഷിന്‍റെ കൊല ആഘോഷമാക്കി സംഘപരിവാര്‍ അനുകൂലികള്‍

ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്ന് ജാഗ്രതി ശുക്ല

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഒരു ഭാഗത്ത് അതിശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ മറുഭാഗത്ത് സംഘപരിവാര്‍ അനുകൂലികള്‍ ആ കൊലപാതകം ആഘോഷിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊലയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

സീ മീഡിയയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ല ട്വീറ്റ് ചെയ്തത് കമ്യൂണിസ്റ്റായിരുന്ന ഗൗരി ലങ്കേഷ് ദയാരഹിതമായി കൊല്ലപ്പെട്ടുവെന്നും നിങ്ങളുടെ പ്രവൃത്തി തിരിച്ചുവന്ന് നിങ്ങളെ വേട്ടയാടിയെന്നുമാണ്. ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ജാഗ്രതി ചോദിക്കുന്നു.

നക്‌സല്‍ അനുഭാവിയ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നാണ് കന്നട പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് ട്വീറ്റ് ചെയ്തത്. മാര്‍ക്‌സിസ്റ്റ് ശൂര്‍പണഖയെ കാലപുരിക്കയച്ചു എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലി ഫേസ് ബുക്കില്‍ കുറിച്ചത്. ഇത് ആഘോഷിക്കേണ്ട സമയമാണെന്നും നിരവധി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story