പെഹ്‍ലുഖാന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു
പെഹ്‍ലുഖാന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു
പെഹ്‍ലുഖാന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസോ അതിര്‍ത്തിയില്‍ രാജ്യത്തിനായി യുദ്ധം ചെയ്യുന്ന സൈനികനോ ഒന്നുമല്ലല്ലോ എന്നായിരുന്നു ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരിഹാസം
രാജസ്ഥാനില്‍ ഗോരക്ഷകര്‍ മര്‍ദ്ദിച്ചുകൊന്ന പെഹ്‍ലുഖാന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകരെ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. പെഹ്‍ലുഖാന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസോ അതിര്‍ത്തിയില്‍ രാജ്യത്തിനായി യുദ്ധം ചെയ്യുന്ന സൈനികനോ ഒന്നുമല്ലല്ലോ എന്നായിരുന്നു ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരിഹാസം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും പറഞ്ഞു.
കാരവന്‍ ഇ മൊഹബത് എന്ന സംഘമാണ് പെഹ്‍ലു ഖാനെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചുകൊന്ന സ്ഥലത്തെത്തിയത്. പെഹ്‍ലു ഖാനും വിദ്വേഷ കൊലയുടെ ഇരകള്‍ക്കും ആദരമര്‍പ്പിക്കാനാണ് എത്തിയതെന്ന് സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദേര്‍ പറഞ്ഞു. അനുമതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ സംഘത്തെ ഹിന്ദു സൈനാ പ്രവര്‍ത്തകര്‍ വളഞ്ഞു. ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചാണ് ഇവരെത്തിയത്. പെഹ്‍ലു ഖാന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഹര്‍ഷ് മന്ദേറും സംഘവും കുത്തിയിരിപ്പ് സമരം തുടങ്ങി. ഒടുവില്‍ പൊലീസ് ഇടപെട്ട് ഹര്‍ഷ് മന്ദേറിനെ മാത്രം പെഹ്‍ലു ഖാന്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് പോകാന്‍ അനുവദിച്ചു. വിദ്വേഷകൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ക്കായി പ്രാര്‍ഥിച്ച ശേഷം സംഘം ജയ്പൂരിലേക്ക് തിരിച്ചുപോയി.
കഴിഞ്ഞ ദിവസമാണ് പെഹ്‍ലുഖാനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആറ് ഗോരക്ഷകര്‍ക്കെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചത്. സാക്ഷിമൊഴിയും മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പരിശോധിച്ച ശേഷമാണ് ഇവര്‍ക്കെതിരായ അന്വേഷണം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
Adjust Story Font
16