ഹാമിദ് അന്‍സാരിയുടെ ഭാര്യ നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തി
ഹാമിദ് അന്‍സാരിയുടെ ഭാര്യ നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തി
മുന്‍ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള മദ്രസയിലെ കുടിവെള്ളത്തില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി.
മുന്‍ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയുടെ ഉടമസ്ഥതയിലുള്ള മദ്രസയിലെ കുടിവെള്ളത്തില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. കുടിവെള്ള ടാങ്കില്‍ രണ്ട് പേര്‍ വിഷം കലര്‍ത്തുന്നത് മദ്രസയിലെ കുട്ടി കണ്ടതുകൊണ്ട് വന്‍ദുരന്തം ഒഴിവായി.
വെള്ളത്തിന്‍റെ ടാങ്കിന് സമീപം രണ്ട് അജ്ഞാതരെ കണ്ട കുട്ടി ഉറക്കെ നിലവിളിക്കുകയായിരുന്നു. ആരോടും വിവരം പറയരുതെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടി ഒച്ചവെച്ചതോടെ ഇവര്‍ കുട്ടിയെ തള്ളിമാറ്റി ഓടി. പക്ഷേ കുട്ടി ഉടന്‍ തന്നെ വിവരം വാര്‍ഡനെ അറിയിച്ചു. വാര്‍ഡന്‍ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ എലിവിഷമടങ്ങിയ കവര്‍ ജലസംഭരണിയുടെ സമീപത്ത് നിന്നും ലഭിച്ചു.
സല്‍മ അന്‍സാരിയുടെ നേതൃത്വത്തിലുള്ള അല്‍നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് മദ്രസ നടത്തുന്നത്. 4000 കുട്ടികളാണ് ഈ മദ്രസയില്‍ പഠിക്കുന്നത്. കുട്ടി യഥാസമയം വിവരം അറിയിച്ചതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സല്‍മ അന്‍സാരി പറഞ്ഞു.
Adjust Story Font
16