Quantcast

മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍

MediaOne Logo

Sithara

  • Published:

    28 May 2018 10:24 AM GMT

മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍
X

മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍

സ്വകാര്യ മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസില്‍ മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍.

സ്വകാര്യ മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ കേസില്‍ മുന്‍ ഹൈക്കോടതി ജഡ്ജി അറസ്റ്റില്‍. ഒറീസ ഹൈക്കോടതി ജഡ്ജി ഇസ്രത് മസ്‌റൂര്‍ ഖുദ്ദുസിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഖുദ്ദുസി ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന കോളജിന് അടിസ്ഥാന സൌകര്യമില്ലാത്തതിന്‍റെ പേരില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോളജിന് സുപ്രീംകോടതിയില്‍ നിന്ന് അംഗീകാരം വാങ്ങിത്തരാം എന്ന് പറഞ്ഞ് കോളേജ് ഉടമകളില്‍ നിന്ന് ഖുദ്ദുസി പണം വാങ്ങിയതെന്നാണ് കേസ്.

മെഡിക്കല്‍ കോളേജ് ഉടമകളായ ബി പി യാദവും പലാഷ് യാദവും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാളും രാംദേവ് സരസ്വതുമാണ് അറസ്റ്റിലായ മറ്റ് നാല് പേര്‍. ജഡ്ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കോടി 90 ലക്ഷം രൂപ പിടിച്ചെടുത്തു.

TAGS :

Next Story