മേവാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; വിശദാംശങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കും
മേവാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; വിശദാംശങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കും
മേവാത്തിലെ 17 ലധികമുള്ള ഇത്തരം പോലീസ് കൊലകളുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറും.
ഹരിയാനയിലെ മേവാത്തിലെ വ്യജ ഏറ്റുമുട്ടല്‍ കൊലകളുടെ വസ്തുത പഠന റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറും. വിഷയത്തില്‍ ഇന്ന് കമ്മീഷനുമായി നാട്ടുകാരും മനുഷ്യാവകാശപ്രവര്‍ത്തകരും കൂടിക്കാഴ്ച നടത്തും. പോലീസ് വേട്ടയുടെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഓരോ ദിവസവും മേവാത്തില്‍ നിന്നും പുറത്ത് വരുന്നത്.
മുന്‍ഫൈദെന്ന 25 കാരനെ കഴിഞ്ഞദിവസം പോലീസ് വെടിവെച്ച് കൊന്നതോടെയാണ് മേവാത്തിലെ പുറം ലോകമറിയാത്ത വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കഥകള്‍ മറനീക്കി തുടങ്ങിയത്. അതിലേറ്റവും ദാരുണം ദുലാവാഡ് എന്ന ഈ ഗ്രാമത്തിലെ 19 കാരനായ മുഹമ്മദ് കറ റിന്റെയും, 25 കാരനായ ജാഹിരിന്റെയും കൊലപാതകമാണ്. പച്ചക്കറി ലോഡിറക്കി രാത്രി പിക്കപ്പില്‍ മടങ്ങവെ റെവാഡി ജില്ലയിലെ കസോലയില്‍ വെച്ചാണ് പോലീസ് ഇരുവരെയും വെടിവെച്ച് കൊന്നത്.
2015 മെയ് 29 നായിരുന്നു സംഭവം. ഇരുവരും മോഷണം നടത്തിയിരുന്നു എന്നാണ് പോലീസ് വിശദീകരണം, കറാറിന്റെ നെഞ്ചില്‍ തോക്ക് ചേര്‍ത്തുവെച്ചാണ് വെടിവെച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ജാഹിദെനന്റെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞ് ചീഞ്ഞളിഞ്ഞ നിലയില്‍ പോലീസ് കൈമാറുകയായിരുന്നു. മേവാത്തിലെ 17 ലധികമുള്ള ഇത്തരം പോലീസ് കൊലകളുടെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് കൈമാറും. സമഗ്ര അന്വേഷണവും ഇരകള്‍ക്ക് നഷ്ടപരിഹാരവും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Adjust Story Font
16