Quantcast

പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം, മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

MediaOne Logo

Subin

  • Published:

    28 May 2018 7:40 PM GMT

പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം, മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
X

പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം, മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

കീഴാളന്‍ എന്ന അര്‍ഥത്തിലല്ല നീച് എന്ന് പ്രയോഗിച്ചതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിശദീകരണം. 

മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനാണ് നടപടി. പരാമര്‍ശത്തെ അംഗീകരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെ നേരത്തെ പറഞ്ഞിരുന്നു.

എന്ത് വൃത്തികെട്ടരാഷ്ട്രീയവും കളിക്കുന്ന നീചനാണ് (നീച് ആദ്മി) നരേന്ദ്രമോദി എന്നായിരുന്നു മണി ശങ്കറിന്റെ വാക്കുകള്‍. സംഭവം വിവാദമാവുകയും രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കയ്യൊഴിയുകയും ചെയ്തതോടെ ഖേദപ്രകടനവുമായി മണി ശങ്കര്‍ അയ്യര്‍ തന്നെ രംഗത്തെത്തിയിരുന്നു. കീഴാളന്‍ എന്ന അര്‍ഥത്തിലല്ല നീച് എന്ന് പ്രയോഗിച്ചതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

BJP and PM routinely use filthy language to attack the Congress party. The Congress has a different culture and heritage. I do not appreciate the tone and language used by Mr Mani Shankar Aiyer to address the PM. Both the Congress and I expect him to apologise for what he said.

— Office of RG (@OfficeOfRG) December 7, 2017

മണിശങ്കര്‍ അയ്യരുടെ പ്രയോഗം കോണ്‍ഗ്രസിന്റെ മുഗള്‍ മനോഭാവമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മണി ശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

I have nothing to say on a ‘wise’ Congress leader calling me ’Neech'. This is the Congress mindset. They have their language and we have our work. People will answer them through the ballot box. https://t.co/2McoZnaoar pic.twitter.com/icGqAphUzy

— Narendra Modi (@narendramodi) December 7, 2017

TAGS :

Next Story