ഭരണഘടന വിശുദ്ധ ഗ്രന്ഥം, ഭരണഘടനയെ തള്ളിപ്പറഞ്ഞ ദീന്‍ദയാല്‍ ഹീറോ: മോദിയുടേത് ഇരട്ടത്താപ്പെന്ന് തരൂര്‍
ഭരണഘടന വിശുദ്ധ ഗ്രന്ഥം, ഭരണഘടനയെ തള്ളിപ്പറഞ്ഞ ദീന്‍ദയാല്‍ ഹീറോ: മോദിയുടേത് ഇരട്ടത്താപ്പെന്ന് തരൂര്‍
ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഹീറോയെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ശശി തരൂര്‍ എംപി
ഭരണഘടനയെ വിശുദ്ധഗ്രന്ഥമെന്ന് വിളിക്കുകയും അതേസമയം ഭരണഘടനയില്‍ വിശ്വസിക്കാത്ത ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഹീറോയെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ശശി തരൂര്‍ എംപി. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ‘എന്തുകൊണ്ട് ഞാനൊരു ഹിന്ദുവാകുന്നു’ എന്ന തന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ തള്ളിക്കളയുകയും ഭരണഘടന വികലമാണെന്ന് പറയുകയും ചെയ്ത ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങള്‍ പഠിക്കണമെന്നാണ് മോദി പറയുന്നത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമായാണ് താന്‍ കാണുന്നതെന്ന് പറയുന്നയാള്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിന്തകളെ പ്രകീര്‍ത്തിക്കുന്നതില്‍ വൈരുധ്യമുണ്ട്. ഈ രണ്ട് ചിന്തകളും ഒരേ വാക്യത്തില്‍ ഉപയോഗിക്കാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.
ഹിന്ദുക്കള്‍ അവരുടെ പേരില്‍ ഈ സമൂഹത്തില്‍ എന്ത് നടക്കുന്നുവെന്ന് തിരിച്ചറിയണം. വൈവിധ്യത്തിന്റെ ഐക്യമല്ല, വൈവിധ്യം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഒരു സിനിമക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ സമൂഹത്തിന് കാര്യമായ തകരാറുണ്ടെന്നും അതെന്താണെന്ന് കണ്ടെത്തി പരിഹരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
Adjust Story Font
16