Quantcast

റാഫേല്‍ ഇടപാട്; കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

MediaOne Logo

Subin

  • Published:

    28 May 2018 7:43 AM GMT

റാഫേല്‍ ഇടപാട്; കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്
X

റാഫേല്‍ ഇടപാട്; കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്

യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളിലെ സഭയില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു.

റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. യുപിഎ കാലത്തെ പ്രതിരോധ ഇടപാടുകളിലെ സഭയില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്‍ സര്‍ക്കാരുകള്‍ സഭയില്‍ നല്‍കിയ മൂന്ന് മറുപടികള്‍ പുറത്ത് വിട്ടത്.

2010, 2013 വര്‍ഷങ്ങേളില്‍ പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. 2010 മാര്‍ച്ചില്‍ മനീഷ് തിവാരിയുടെ ചോദ്യത്തില്‍ റഷ്യയില്‍ നിന്നും എയര്‍ക്രാഫ്റ്റ് കാരിയര്‍ അഡ്മിറല്‍ ഗോര്‍ഷ്‌കോവിന്റെ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഉള്ളത്. ഈ ഇടപാടില്‍ സര്‍ക്കാരിന് 974 മില്ല്യന്‍ ചിലവുവന്നെന്ന് മറുപടിയിലുണ്ട്.

2010 ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നും 42 സുഖോയി വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അസദുദ്ദീന്‍ ഒവൈസി ചോദ്യത്തിനുള്ള മറുപടിയുടെ ലിസ്റ്റും പുറത്ത് വിട്ടു. 2013 മാര്‍ച്ചില്‍ കലികേഷ് നാരയണ്‍ സിങ് റാവു മിറാഷ് എയര്‍ക്രാഫ്റ്റുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിനും ഇടപാടിലെ ചിലവടക്കമുള്ള വിവരങ്ങള്‍ യുപിഎ സര്‍ക്കാര്‍ ലോക്‌സഭയിലൂടെ അറിയിച്ചിട്ടുണ്ട്..

പ്രതിരോധ രഹസ്യമായതിനാല്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇടപാടിന്റെ ചെലവ് എത്രയാണെന്ന് മാത്രമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളൂ എന്ന് കോണ്‍ഗ്രസ് സഭയില്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story