ത്രിപുരയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളെയും കോടിപതികളെയും മത്സരിപ്പിക്കുന്നത് ബിജെപി
ത്രിപുരയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളെയും കോടിപതികളെയും മത്സരിപ്പിക്കുന്നത് ബിജെപി
ത്രിപുരയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും.
ത്രിപുരയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 297 പേരാണ് ത്രിപുരയില്‍ ജനവിധി തേടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ബിജെപിയില്‍ നിന്നുമാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ള 22 പേരില്‍ 11 പേരും ബിജെപിക്കാരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ നാല് പേര്‍ക്കും രണ്ട് സിപിഎംകാര്‍ക്കും രണ്ട് ഐപിഎഫ്ടിക്കാര്‍ക്കും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുമെതിരെ ക്രിമിനല്‍ കേസുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 11 ശതമാനം സ്ഥാനാര്‍ഥികള്‍ കോടിപതികളാണ്. മത്സരിക്കുന്നവരില്‍ 35 പേര്‍ക്ക് ഒരു കോടിയിലേറെ വരുമാനമുണ്ട്. 35 പേരില്‍ 18 പേര്‍ ബിജെപി സ്ഥാനാര്‍ഥികളാണ്. ഒന്‍പത് കോണ്‍ഗ്രസുകാരും നാല് സിപിഎംകാരും രണ്ട് ഐഎന്‍പിടി സ്ഥാനാര്‍ഥികളും ഓരോ തൃണമൂല്‍, ഐപിഎഫ്ടി സ്ഥാനാര്‍ഥികളും കോടിപതികളാണ്.
11 കോടിയിലേറെ വരുമാനമുള്ള ബിജെപിയിലെ ജിഷ്ണു ദേവ് വര്‍മയാണ് കൂട്ടത്തിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ വരുമാന കോളത്തില്‍ പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ത്രിപുര ഇലക്ഷന്‍ വാച്ചാണ് സ്ഥാനാര്‍ഥികളുടെ സ്വത്തും ക്രിമിനല്‍ പശ്ചാത്തലവും സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
Adjust Story Font
16