Quantcast

പക്കോഡ ബിസിനസ് തുടങ്ങാന്‍ സഹായിക്കണം; സ്മൃതി ഇറാനിക്ക് യുവാവിന്റെ കത്ത്

MediaOne Logo

Jaisy

  • Published:

    28 May 2018 6:45 AM GMT

പക്കോഡ ബിസിനസ് തുടങ്ങാന്‍ സഹായിക്കണം; സ്മൃതി ഇറാനിക്ക് യുവാവിന്റെ കത്ത്
X

പക്കോഡ ബിസിനസ് തുടങ്ങാന്‍ സഹായിക്കണം; സ്മൃതി ഇറാനിക്ക് യുവാവിന്റെ കത്ത്

അശ്വിന്‍ മിശ്ര എന്ന യുവാവാണ് പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ലോണ്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയച്ചത്

തൊഴില്‍രഹിതനായ തന്നെ പക്കോഡ ബിസിനസ് തുടങ്ങാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളായ സ്മൃതി ഇറാനി,മൊഹ്സിന്‍ റാസ എന്നിവര്‍ക്ക് അമേത്തിയില്‍ നിന്നുള്ള യുവാവിന്റെ കത്ത്. അശ്വിന്‍ മിശ്ര എന്ന യുവാവാണ് പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ലോണ്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.

ജോലിക്ക് വേണ്ടിയുള്ള എന്റെ തെരച്ചില്‍ ടിവിയില്‍ പ്രധാനമന്ത്രിയുടെ അഭിമുഖം കണ്ടതോടെ നിര്‍ത്തി. ഇന്റര്‍വ്യൂവില്‍ അദ്ദേഹം പക്കോഡ കച്ചവടക്കാരെക്കുറിച്ച് പറഞ്ഞിരുന്നു. അപ്പോഴാണ് അതൊരു നല്ല ആശയമാണല്ലോ എന്ന് ഓര്‍ത്തത്. എന്റെ കുടുംബത്തിന് മാത്രമല്ല, മറ്റുള്ളവര്‍ക്കും അത് സഹായമാകും. പക്ഷേ അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടത്ര പണം കയ്യിലില്ല. ഒരു സ്റ്റാള്‍ തുടങ്ങുന്നതിന് വേണ്ടി ലോണിനായി ബാങ്കിനെ സമീപിച്ചെങ്കിലും രക്ഷയുണ്ടായില്ലെന്നും അശ്വിന്റെ കത്തില്‍ പറയുന്നു. ബിജെപിയുടെ അമേത്തിയിലെ സോഷ്യല്‍ മീഡിയ സെല്ലിന്റെ മുന്‍ ചീഫായിരുന്നു അശ്വിന്‍.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പാഴ്വാക്കാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ബാങ്കുകളുടെ ഇത്തരം നിഷേധാത്മക സമീപനത്തിനെതിരെ കത്തെഴുതാന്‍ തീരുമാനിച്ചത്. അതുകൊണ്ട് തനിക്ക് ലോണനുവദിക്കണമെന്നും പക്കോഡ സ്റ്റാള്‍ തുടങ്ങാന്‍ സഹായിക്കണമെന്നും കത്തില്‍ പറയുന്നു.

കത്ത് പുറത്തുവന്നതോടെ ബിജെപിക്കെതിരെയുള്ള ഒരു ആയുധം കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രതിപക്ഷം. ബിജെപി സര്‍ക്കാരിന്റേത് വെറും പ്രകടനങ്ങള്‍ മാത്രമാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അഞ്ചേ ലാല്‍ ആരോപിച്ചു.

ഈയിടെ ടിവി ചാനൽ അഭിമുഖത്തിൽ തൊഴിലില്ലായ്മയെക്കുറിച്ചു പരാമർശിക്കവെ, പക്കോഡ കച്ചവടത്തിലൂടെ ഒരു ദിവസം 200 രൂപ സമ്പാദിക്കുന്നവരെ തൊഴിൽരഹിതരായി കണക്കാക്കാനാകുമോ എന്നു മോദി ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്‍പ്രതിഷേധത്തിനും വഴിവച്ചിരുന്നു.

TAGS :

Next Story