23 ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് നാലിടത്ത് മാത്രം
23 ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ചത് നാലിടത്ത് മാത്രം
ബിജെപി കൈവശം വച്ചിരുന്ന പത്ത് സീറ്റുകളിലാണ് ഇതുവരെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആറെണ്ണം എതിരാളികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ പ്രഭാവം നിലനിര്‍ത്താനായത് കേവലം നാല്
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം ബിജെപിയുടെ വിജയ ഗ്രാഫ് താഴേക്ക്. 23 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് പൊതു തെരഞ്ഞെടുപ്പിന് ശേഷം നാളിതുവരെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപിക്ക് വിജയിക്കാനായത് കേവലം നാലിടത്ത് മാത്രം. ഉത്തര്‍പ്രദേശിലെ ഉരുക്കു കോട്ടകളായ ഗോരഖ്പൂരും ഫുല്‍പൂരും നഷ്ടമായതും ബീഹാറിലെ അരാരിയയിലെ പരാജയവും ഈ പട്ടികയിലെ അവസാനത്തേത് മാത്രം.
ബിജെപിക്കും മോദി - അമിത് ഷാ സഖ്യത്തിനും ഒട്ടും ആശ്വാസം നല്‍കുന്നതല്ല ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി. ബിജെപി കൈവശം വച്ചിരുന്ന പത്ത് സീറ്റുകളിലാണ് ഇതുവരെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആറെണ്ണം എതിരാളികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ പ്രഭാവം നിലനിര്‍ത്താനായത് കേവലം നാല് സീറ്റുകളില്‍ മാത്രം. 2014ല്‍ തന്നെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബിജെപി വിജയം വരിച്ച രണ്ടെണ്ണം. വിജയ കണക്കിലെ അവശേഷിക്കുന്ന രണ്ട് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത് 2016ലും. ഇതിന് ശേഷം പരാജയങ്ങള്‍ മാത്രമായിരുന്നു പാര്‍ട്ടിയെ കാത്തിരുന്നത്.
അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് നേട്ടക്കാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍. തൃണമുല്‍ കോണ്‍ഗ്രസും നാല് സീറ്റുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് സിറ്റിങ് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. ഫെബ്രുവരിയില്‍ രാജസ്ഥാനിലെ അജ്മേര്‍, അല്‍വാര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് പാര്‍ട്ടി അടിയറവ് പറഞ്ഞു. ഗോരഖ്പൂരും ഫുല്‍പൂരും കൂടിയാകുമ്പോള്‍ നഷ്ടമായ സിറ്റിങ് സീറ്റുകളുടെ സംഖ്യ നാലിലെത്തുന്നു. 2014നും 2018നും ഇടയ്ക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും നിലനിര്‍ത്തിയ തൃണമുല്‍ കോണ്‍ഗ്രസാണ് പ്രകടനത്തിന്‍റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.
Adjust Story Font
16