Quantcast

സിബിഎസ്ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ പിടിയില്‍?

MediaOne Logo

Khasida

  • Published:

    28 May 2018 4:45 AM GMT

സിബിഎസ്ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ പിടിയില്‍?
X

സിബിഎസ്ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച: സൂത്രധാരന്‍ പിടിയില്‍?

ഡല്‍ഹിയില്‍ കോച്ചിംഗ് സെന്‍റര്‍ നടത്തുന്ന വിക്കി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്

സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരന്‍ എന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ കോച്ചിംഗ് സെന്‍റര്‍ നടത്തുന്ന വിക്കി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ചോര്‍ച്ച സംബന്ധിച്ച മുന്നറിയിപ്പ് സി ബി എസ് ഇ അവഗണിച്ചതായും റിപ്പോര്‍‌ട്ടുകളുണ്ട്. പുതിയ പരീക്ഷാ തിയ്യതികള്‍ സി ബി എസ് ഇ ഞായറാഴ്ചക്കുള്ളില്‍ അറിയിക്കും.

സി ബി എസ് ഇ യുടെ പത്താം ക്ലാസ് കണക്ക്, +2 ഇക്കണോമിക്സ് പരീക്ഷകളാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുളള കാരണത്താല്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. വിഷയത്തില്‍ സി ബി എസ് ഇക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ശക്തമാകുന്നതിനിടെയാണ് പോലീസ് അന്വേഷണം ശക്തമാക്കുന്നത്. വിവിധ കോച്ചിംഗ് സെന്‍ററുകളില്‍ ഡല്‍ഹി പോലീസ് ക്രൈബ്രാഞ്ച് റെയ്ഡ് നടത്തി. ഇതിന് പിന്നാലെയാണ് ചോര്‍ച്ചയുടെ സൂത്രധാരനെന്ന് സംശയിക്കുന്ന വിക്കി എന്ന ബിരുദധാരയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാ കോച്ചിംഗ് സെന്ററിന്‍റെ നടത്തിപ്പുകാരാനാണ് വിക്കി. അതിനിടെ എല്ലാ പരീക്ഷ പേപ്പറുകളും ചോര്‍ന്നിട്ടുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

രണ്ട് പരീക്ഷകള്‍ റദ്ദാക്കി വീണ്ടും നടത്താനുള്ള തീരുമാനം 28 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് ആകെ ബാധിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഒഴിവാക്കാന്‍ കൂടതല്‍ കാര്യക്ഷമമായ പുതിയ സംവിധാനം കൊണ്ടു വരുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

TAGS :

Next Story