Quantcast

ബിഹാറില്‍‌ സാമുദായിക സംഘര്‍ഷങ്ങളെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത

MediaOne Logo

Sithara

  • Published:

    28 May 2018 10:44 PM GMT

ബിഹാറില്‍‌ സാമുദായിക സംഘര്‍ഷങ്ങളെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത
X

ബിഹാറില്‍‌ സാമുദായിക സംഘര്‍ഷങ്ങളെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത

സംസ്ഥാനത്തെ സാമുദായിക സംഘര്‍ഷങ്ങളില്‍ ബിജെപിയെ കുറ്റപ്പെടുത്തി ജെഡിയു നിതീഷ് പക്ഷം തന്നെ രംഗത്തെത്തി

ബിഹാറില്‍‌ ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഭിന്നത ശക്തമാകുന്നു. സംസ്ഥാനത്തെ സാമുദായിക സംഘര്‍ഷങ്ങളില്‍ ബിജെപിയെ കുറ്റപ്പെടുത്തി ജെഡിയു നിതീഷ് പക്ഷം തന്നെ രംഗത്തെത്തി. അംബേദ്കറിന്‍റെ പേര് മാറ്റിയ യുപി സര്‍ക്കാര്‍ ഉത്തരവിനെയും ജെഡിയു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി ചോദ്യംചെയ്തു.

ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു, വിശാല മഹാസഖ്യം വിട്ട് വീണ്ടും എന്‍ഡിഎയില്‍ എത്തിയിട്ട് ഒരാണ്ട് തികഞ്ഞിട്ടില്ല. അതിനുമുന്‍പേയാണ് ബിജെപിയുമായി ഭിന്നത ശക്തമാകുന്നത്. നളന്ദ ജില്ലയില്‍ തുടരുന്ന സാമുദായിക സംഘര്‍‌ഷങ്ങളില്‍‌ കേന്ദ്ര മന്ത്രി അശ്വിനി ചൌബേയുടെ മകന്‍ അരിജിത്ത് ശാശ്വത് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്തുണ്ട്. ഈ നില തുടരാനാകില്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദിയെ വേദിയിലിരുത്തി കഴിഞ്ഞ ദിവസം ജെഡിയു നേതാവ് കെ സി ത്യാഗി വ്യക്കമാക്കിയിരുന്നു. പിന്നാലെ സിബിഎസ്ഇ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, ബി ആര്‍ അംബേദ്കറിന്‍റെ പേര് മാറ്റിയ യുപി സര്‍ക്കാര്‍‌ നടപടി തുടങ്ങിയവയെയും ത്യാഗി വിമര്‍ശിച്ചു.

സാമുദായിക സംഘര്‍ഷങ്ങളില്‍ ബിജെപിയെ കുറ്റപ്പെടുത്തി ജെഡിയു നേതാവ് ശ്യാം രാജകും രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്ത് വിലകൊടുക്കാനും തയ്യാറാകുമെന്ന് ശ്യം രാജക് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി പ്രതിഷേധം ശക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലാണ് നിതീഷ് സര്‍ക്കാര്‍.

TAGS :

Next Story