മോദി ദലിത് വിരുദ്ധനെന്ന് രാഹുല്‍; സാമുദായിക സൌഹാര്‍ദത്തിനായി കോണ്‍ഗ്രസിന്‍റെ നിരാഹാര സമരം
മോദി ദലിത് വിരുദ്ധനെന്ന് രാഹുല്‍; സാമുദായിക സൌഹാര്‍ദത്തിനായി കോണ്‍ഗ്രസിന്‍റെ നിരാഹാര സമരം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാഹുല്‍ വിമര്‍ശിച്ചു. സാമുദായിക സൌഹാര്‍ദത്തിനും സമാധാനത്തിനും വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.
ഭാരത് ബന്ദില്‍ രാജ്യമെങ്ങും ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ സമരം. അതേസമയം സിഖ് വിരുദ്ധ കലാപത്തിൽ ആരോപണ വിധേയരായ സഞ്ജൻ കുമാറിനെയും ജഗദീഷ് ടൈറ്റ്‌ലറെയും കോൺഗ്രസ് നിരാഹാര സമരത്തിൽ നിന്നും ഒഴിവാക്കി.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമമെന്നും ദലിതർക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ഒപ്പം ബാങ്ക് തട്ടിപ്പ്, ചോദ്യപേപ്പർ ചോർച്ച, പാർലമെന്റ് സമ്മേളന സ്തംഭനം തുടങ്ങിയവയും സർക്കാര്‍ പരാജയമാണെന്നതിന് തെളിവായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു.
അതേസമയം നിരാഹാര വേദിയിലെത്തിയ സിഖ് വിരുദ്ധ കലാപത്തിൽ ആരോപണ വിധേയരായ സഞ്ജൻ കുമാറിനെയും ജഗദീഷ് ടൈറ്റ്‌ലറെയും കോൺഗ്രസ് സമരത്തിൽ നിന്നും ഒഴിവാക്കി. എന്നാല്‍ ഇരുവരെയും മാറ്റിനിർത്തിയതല്ലെന്നും വേദിയിലെത്തി അഭിവാദ്യം ചെയ്തു മടങ്ങിയെന്നുമാണ് കോൺഗ്രസ് വിശദീകരണം.
Adjust Story Font
16