ബദല്‍ രേഖ അവതരിപ്പിച്ചതായി യെച്ചൂരി
ബദല്‍ രേഖ അവതരിപ്പിച്ചതായി യെച്ചൂരി
കോണ്‍ഗ്രസുമായുള്ള സഹകരണത്തെചൊല്ലി പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷമാണന്നത് പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം
സി പിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ രേഖയിൻമേല്‍ വോട്ടെടുപ്പിനുള്ള സാധ്യത തള്ളാതെ സീതാറാം യെച്ചൂരി. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ വോട്ടെടുപ്പ് നടത്തുന്നത് പ്രസീഡിയം പരിഗണിക്കും. ഇതാദ്യമായല്ല ജനറല്‍ സെക്രട്ടറി കരട് രാഷ്ട്രീയ പ്രമേയമവതരിപ്പിക്കാതിരിക്കുന്നതെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഹകരണത്തെചൊല്ലി പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷമാണന്നത് പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം. ഇരുരേഖകളിന്‍മേലും നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വേണമെങ്കില്‍ വോട്ടെടുപ്പ് നടത്തുമെന്ന സൂചനയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി നല്‍കി.
രാഷ്ട്രീയപ്രമേയത്തിന്‍റെ കരട് നേരത്തെയും ജനറല്‍ സെക്രട്ടറിയല്ലാത്തവര്‍ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്നത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നും ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.
Adjust Story Font
16