വീരാജ്പേട്ടയില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍
വീരാജ്പേട്ടയില്‍ സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍
മൂന്ന് വട്ടം ഒപ്പം നിന്ന മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി ; ഒരു കാലത്ത് ശക്തി കേന്ദ്രമായിരുന്ന മണ്ഡലം തിരികെ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വീരാജ്പേട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ അവസാന വട്ട പ്രചാരണത്തിലാണ്. മൂന്ന് വട്ടം ഒപ്പം നിന്ന മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.ജി ബോപ്പയ്യ. എന്നാല്‍ ഒരു കാലത്ത് ശക്തി കേന്ദ്രമായിരുന്ന മണ്ഡലം തിരികെ പിടിക്കുക എന്നതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരുണ്‍ മാച്ചയ്യയുടെ ദൌത്യം.
കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വീരാജ് പേട്ട. ആകെയുളള 216500 വോട്ടര്‍മാരില്‍ മുപ്പത്തി അയ്യായിരത്തില്‍ ഏറെയും മലയാളി വോട്ടര്‍മാര്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.ജി ബോപ്പയ്യയെ തന്നെയാണ് ഇത്തവണയും മണ്ഡലം കാക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയിട്ടുളളത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ കൊടവ സമുദായം പരസ്യമായി എതിര്‍പ്പുയര്‍ത്തിയതും, മുസ്ലീം ദളിത് വിഭാഗങ്ങളുടെ എതിര്‍പ്പ് വിളിച്ച് വരുത്തിയതും ബോപ്പയ്യക്ക് വിനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഈ അനുകൂല ഘടകങ്ങളെ വോട്ടാക്കി മാറ്റാനും വിഭാഗീയതയില്‍ ആടിയുലയുന്ന പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരുണ്‍ മാച്ചയ്യക്ക് കഴിയുമോ എന്നതാണ് വീരാജ്പേട്ട ഉറ്റു നോക്കുന്നത്. മണ്ഡലത്തില്‍ വര്‍ഷയങ്ങളുടെ രാഷ്ട്രീയ പരിചയമുളള സങ്കേത് പൂവ്വയ്യയെ രംഗത്തിറക്കി പേട്ട പിടിക്കാനാകുമോ എന്ന പരീക്ഷണമാണ് ജനതാദള്‍ എസ് നടത്തുന്നത്.
Adjust Story Font
16