Quantcast

ഗുജറാത്തിലെ ദലിത് പീഡനം: എഴുത്തുകാരന്‍ അവാര്‍ഡ് തിരിച്ചുനല്‍കും

MediaOne Logo

Sithara

  • Published:

    29 May 2018 1:03 AM GMT

ഗുജറാത്തിലെ ദലിത് പീഡനം: എഴുത്തുകാരന്‍ അവാര്‍ഡ് തിരിച്ചുനല്‍കും
X

ഗുജറാത്തിലെ ദലിത് പീഡനം: എഴുത്തുകാരന്‍ അവാര്‍ഡ് തിരിച്ചുനല്‍കും

ഗുജറാത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ദലിത് എഴുത്തുകാരന്‍ അമൃത്‌ലാല്‍ മക്‌വാന അവാര്‍ഡ് തിരിച്ചുനല്‍കുന്നു.

ഗുജറാത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ദലിത് എഴുത്തുകാരന്‍ അമൃത്‌ലാല്‍ മക്‌വാന അവാര്‍ഡ് തിരിച്ചുനല്‍കുന്നു.
സര്‍ക്കാരിന്റെ ദാസി ജീവന്‍ ശ്രേഷ്ട ദലിത് സാഹിത്യകൃതി അവാര്‍ഡാണ് തിരിച്ചുനല്‍കുന്നത്. അവാര്‍ഡ് തുകയായ 25000 രൂപയും അഹമ്മദാബാദ് ജില്ലാ കലക്ടര്‍ക്ക് തിരിച്ചുനല്‍കുമെന്ന് അമൃത്‌ലാല്‍ മക്‌വാന പറഞ്ഞു.

ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ദലിതുകളോട് ഒരു തരത്തിലുള്ള അനുതാപവും കാണിക്കുന്നില്ലെന്ന് അമൃത് ലാല്‍ വിമര്‍ശിച്ചു. ദലിതുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും അവരുടെ വേദനകളും പുറംലോകത്തെ അറിയിക്കുക എന്നത് എഴുത്തുകാരനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു. അന്‍പതില്‍ അധികം ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയിട്ടും 16 പേരെ മാത്രമെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളു. ബാക്കിയുളളവര്‍ ഇപ്പോഴും പുറത്ത് സ്വതന്ത്രരാണ്. ഈ സര്‍ക്കാരിലുളള വിശ്വാസം നഷ്ടമായി. അതിനാല്‍ ഇനി നിശബ്ദനായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ വര്‍ഷം ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദാദ്രിയില്‍ ആള്‍ക്കൂട്ടം മുഹമ്മദ് അഖ്‍ലഖിനെ മര്‍ദ്ദിച്ച് കൊന്നതിന് പിന്നാലെ നിരവധി എഴുത്തുകാര്‍ അവര്‍ഡ് തിരിച്ചുനല്‍കി പ്രതിഷേധിച്ചിരുന്നു.

TAGS :

Next Story