വിലക്കയറ്റത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
വിലക്കയറ്റത്തില്‍ നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച ചര്‍ച്ചയില്‍ പറഞ്ഞു.
വിലക്കയറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചും സ്റ്റാര്‍റ്റ് അപ് ഇന്ത്യയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ നടത്താന്‍ കഴിയും എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് തെറ്റായ വാദങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. മണ്‍സൂണ്‍ കാലത്ത് വിലക്കയറ്റം ഉണ്ടാകുന്നത് സാധാരണമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കി
അധികാരത്തിലെത്തുന്നതിന് മുമ്പ് വിലക്കയറ്റം തടഞ്ഞുനിര്‍ത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു, ഇന്ന് ഇക്കാര്യം മറന്നതിനാല്‍ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാര്‍ കണ്ണീര് കുടിച്ചാണ് ഉറങ്ങാന്‍ പോകുന്നതെന്നും ഇതെല്ലാം മാറ്റുമെന്നും പറഞ്ഞാണ് 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്നും ഇപ്പോള്‍ എന്ത് മനോഹരമായ ജീവിതമാണ് അവര്‍ക്ക് ലഭിക്കുന്നത്. എത്ര മനോഹരമായ പ്രസ്താവനയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം വലിയ തോതില്‍ ആഘോഷിച്ചപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം എത്രത്തോളം പാലിച്ചുവെന്നത് ആലോചിച്ചിട്ടുണ്ടോ. വിലക്കയറ്റം എന്ന് പിടിച്ചുനിര്‍ത്തും എന്ന് വ്യക്തമാക്കിയ ശേഷം പൊള്ളയായ വാഗ്ദാനം തുടരാനും രാഹുല്‍ ഗാന്ധി പറഞ്ഞു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം ഇതിലും രൂക്ഷമായിരുന്നുവെന്നും മണ്‍സൂണ്‍ കാലത്ത് വിലക്കയറ്റം സാധാരണമാണെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി പറഞ്ഞു.
Adjust Story Font
16