കശ്മീര്‍ സംഘര്‍ഷം; മോദിക്കെതിരെ പ്രതിപക്ഷം നീക്കം ശക്തമാക്കുന്നു
കശ്മീര്‍ സംഘര്‍ഷം; മോദിക്കെതിരെ പ്രതിപക്ഷം നീക്കം ശക്തമാക്കുന്നു
വിഷയത്തില്‍ മൌനം വെടിയണമെന്നും കശ്മീര്‍ജനതയെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു
കശ്മീര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നീക്കം ശക്തമാക്കുന്നു. വിഷയത്തില്‍ മൌനം വെടിയണമെന്നും കശ്മീര്‍ജനതയെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. വിഷയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അഞ്ച് പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു.
ഒരു മാസം പിന്നിട്ടിട്ടും കശ്മീര്‍ സംഘര്‍ഷത്തിന് കാര്യമായ അയവില്ലാത്ത പശ്ചാതലത്തിലാണ് പ്രതിപക്ഷം പ്രധാനമന്ത്രി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്. കോണ്‍ഗ്രസ്, ജനതാദള്‍-യു, സമാജ് വാദി പാര്‍ട്ടി, സി.പി.എം, സി.പി.ഐ, എന്നീ പാര്‍ട്ടികള്‍ വിഷയത്തില്‍ വീണ്ടും ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പ്രശ്നപരിഹാര നീക്കങ്ങളില്ലാണ് കാശ്മീരിന്റെ കാര്യത്തില്‍ വേണ്ടതെന്ന് കേണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് കത്തീലൂടെ പ്രധാന മന്ത്രിയോടാവശ്യപ്പെട്ടു. കശ്മീര്‍ ജനതയോടുളള സര്‍ക്കാരിന്റെ മനോഭാവത്തില്‍ മാറ്റം വരണം, അവരോട് തുറന്ന് സംസാരിക്കണമെന്നും കത്തില്‍ ഗുലാം നബി ആസാദ് പറയുന്നു. സര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് കശ്മീരില്‍ പോയി ജനങ്ങളോട് സംസാരിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോ ആയിരിക്കും ഈ സംഘത്തെ നയിക്കുക എന്നാണ് സൂചന. വിവിധ സേന വിഭാഗങ്ങളും പ്രക്ഷോഭകരും തമ്മിലുളള ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഇതുവരെ 57 പേരാണ് മരിച്ചത്. ഹിസബ് കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയെ സൈന്യം വധിച്ചതോടെയായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം
Adjust Story Font
16