തെരുവു നായ്ക്കള്‍ വെറുതെ കടിക്കില്ലെന്ന് മനേകാ ഗാന്ധി
തെരുവു നായ്ക്കള്‍ വെറുതെ കടിക്കില്ലെന്ന് മനേകാ ഗാന്ധി
തിരുവനന്തപുരത്തെ പുല്ലുവിളയല്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെങ്കിലും ഇതിന്റെ പേരില്‍ പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് അഭിമുഖത്തില്‍ മനേകാ ഗാന്ധി പറഞ്ഞു.
തെരുവു നായ്ക്കള്‍ വെറുതെ കടിക്കില്ലെന്നും പുല്ലുവിളയില്‍ നായ്ക്കള്‍ ആക്രമിച്ച സ്ത്രീയുടെ കൈവശം മാംസം എന്തെങ്കിലും ഉണ്ടായിരിക്കുമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ദ വീക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മനേകാ ഗാന്ധി ഈ പ്രതികരണം നടത്തിയത്. മനേകാ ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ വെബ്സൈറ്റ് ടീം കേരള സൈബര്‍ വാരിയേഴ്സ് എന്ന ഓണ്‍ലൈന്‍ സംഘം ഹാക്ക് ചെയ്തു.
തിരുവനന്തപുരത്തെ പുല്ലുവിളയല്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെങ്കിലും ഇതിന്റെ പേരില്‍ പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് അഭിമുഖത്തില്‍ മനേകാ ഗാന്ധി പറഞ്ഞു. കേരളത്തില്‍ രണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ട്. പിഴവുകളില്‍ നിന്ന് കേരളം പാഠം പഠിക്കുന്നില്ല. കാര്യങ്ങള്‍ യഥാവിധി കൈകാര്യം ചെയ്തിരുന്നെങ്കില്‍ നായ്ക്കളുടെ കടിയേറ്റ് ആളുകള്‍ മരിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ല. വന്ധ്യംകരിച്ച നായ്ക്കള്‍ ആരെയും കടിക്കാറില്ല. തിരുവനന്തപുരത്ത് സ്ത്രീയെ ആക്രമിച്ച നായ്ക്കളെ വന്ധ്യംകരിച്ചിരുന്നില്ല. വന്ധ്യംകരണം മാത്രമാണ് പ്രശ്‌നത്തെ നേരിടാനുള്ള ഒരേ ഒരു വഴിയെന്നും മനേകാ ഗാന്ധി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി അത് നടപ്പിലാക്കണം. കേന്ദ്രം അതിന് എല്ലാ വിധ സഹായവും നല്‍കും. 60 വര്‍ഷമായി തെരുവ് നായ്ക്കളെ കൊല്ലുന്ന സംസ്ഥാനം എന്ത് നേടിയെന്ന് ചോദിച്ച മനേകാ ഗാന്ധി, രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്ര ദയയില്ലാതെ നായ്ക്കളെ കൊന്നൊടുക്കുന്നില്ലെന്നും ആരോപിച്ചു. അതിനിടെ മനേകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗാവകാശ സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പീപ്പിള്‍സ് ഫോർ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒ.ആര്‍.ജി എന്ന വെബ്സൈറ്റാണ് ടീം കേരളാ സൈബര്‍ വാരിയേഴ്സ് എന്ന സംഘം ഹാക്ക് ചെയ്തത്. സൈറ്റിന്റെ ഉള്‍പ്പേജുകളുടെ നിയന്ത്രണം സംഘത്തിന്റെ കൈവശമാണ്. ഈ പേജുകളിലേക്ക് പോവാന്‍ ശ്രമിച്ചാല്‍ ടീം കേരള സൈബര്‍ വാരിയേഴ്സിന്റെ വെബ്സൈറ്റിലാണ് എത്തുക.
Adjust Story Font
16