Quantcast

ശിവസേനയുടെ ഭീഷണി; നവാസുദ്ദീന്‍ സിദ്ദിഖി രാം ലീലയില്‍ നിന്ന് പിന്മാറി

MediaOne Logo

Sithara

  • Published:

    29 May 2018 1:10 AM GMT

ശിവസേനയുടെ ഭീഷണി; നവാസുദ്ദീന്‍ സിദ്ദിഖി രാം ലീലയില്‍ നിന്ന് പിന്മാറി
X

ശിവസേനയുടെ ഭീഷണി; നവാസുദ്ദീന്‍ സിദ്ദിഖി രാം ലീലയില്‍ നിന്ന് പിന്മാറി

തന്റെ കുട്ടിക്കാലം തൊട്ടെയുള്ള ആഗ്രഹമായിരുന്നു രാം ലീലയുടെ ഭാഗമാവുക എന്നതെന്നും ആ സ്വപ്നം നടന്നില്ലെന്നും നവാസുദ്ദീന്‍ സിദ്ദിഖി

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി രാം ലീല നാടകത്തില്‍ നിന്ന് പിന്‍മാറി. മുസ്ലിമായതിനാല്‍ രാം ലീലയില്‍ വേഷമിടേണ്ട എന്നായിരുന്നു ശിവസേനയുടെ ഭീഷണിയെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു.

മാരീചനായായിരുന്നു നവാസുദ്ദീന്‍ സിദിഖി വേഷമിടേണ്ടിയിരുന്നത്. ജന്മനാടായ ബുധാനയില്‍ അവധിക്കാലം ആഘോഷിക്കാനും കൃഷി വിളവെടുക്കുവാനും എത്തിയതായിരുന്നു നവാസുദ്ദീന്‍ സിദിഖി. അപ്പോഴാണ് നാട്ടിലെ രാം ലീല കമ്മറ്റിയുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി പരിശീലനത്തിനെത്തി.

തന്റെ കുട്ടിക്കാലം തൊട്ടെയുള്ള ആഗ്രഹമായിരുന്നു രാം ലീലയില്‍ ഭാഗമാവുക എന്നതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. ആ സ്വപ്നം നടന്നില്ല. അടുത്ത വര്‍ഷം എന്തായാലും പരിപാടിയുടെ ഭാഗമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നവാസുദ്ദീന്‍ സിദിഖിയുടെ പ്രകടനം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അവര്‍ നിരാശരായാണ് മടങ്ങിയത്.

വിലക്കിനെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. കലാകാരന്മാര്‍ക്ക് മതമില്ല. കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പ്രകടനം. കലാകാരനെ വിലക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story