Quantcast

ഗോവയില്‍ എഎപി മൂന്നാംഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കി; മുന്‍ ജയില്‍ ഐജി പട്ടികയില്‍

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 3:29 AM GMT

ഗോവയില്‍ എഎപി മൂന്നാംഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കി; മുന്‍ ജയില്‍ ഐജി പട്ടികയില്‍
X

ഗോവയില്‍ എഎപി മൂന്നാംഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കി; മുന്‍ ജയില്‍ ഐജി പട്ടികയില്‍

മുന്‍ ജയില്‍ ഐജി എല്‍വിസ് ഗോമസാണ് മൂന്നാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലെ പ്രമുഖന്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. മുന്‍ ജയില്‍ ഐജി എല്‍വിസ് ഗോമസാണ് മൂന്നാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലെ പ്രമുഖന്‍. ഇതോടെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. 40 അംഗ നിയമസഭയില്‍ 14 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് ആഗസ്റ്റില്‍ കൌടില്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാവര്‍ക്കും മുമ്പ് മൂന്നു ഘട്ടങ്ങളിലായി 15 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ മുമ്പിലെത്തി. മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച നാലു സ്ഥാനാര്‍ഥികളില്‍ പ്രമുഖനായ മുന്‍ ജയില്‍ ഐജി എല്‍വിസ് ഗോമസ് അടുത്തിടെയാണ് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചത്. ബിജെപിയുടെ രാജന്‍ നായിക് പ്രതിനിധീകരിക്കുന്ന കുന്‍കോലിം മണ്ഡലത്തില്‍ എല്‍വിസ് ഗോമസ് മത്സരിക്കും. ബിജെപിയുടെ കൈവശമുള്ള സന്‍ഗുവേം മണ്ഡലത്തില്‍ നിന്ന് ആദിവാസി അവകാശ പ്രവര്‍ത്തകന്‍ രവീന്ദ്ര വെലിപ് മത്സരിക്കും. കോണ്‍ഗ്രസിന്റെ കൈവശമുള്ള കലൈഗാവ് മണ്ഡലത്തില്‍ നിന്ന് നര്‍ത്തകിയായ സിസിലി റോഡ്രിഗസ്, പൊര്‍വോരിമില്‍ നിന്ന് രാജേഷ് വോള്‍വോയ്കര്‍ എന്നിവരും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ്. ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിയ്ക്കായി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ മൂന്നു തവണ ഗോവ സന്ദര്‍ശിച്ചിരുന്നു.

TAGS :

Next Story