Quantcast

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തര്‍ക്കത്തിന് പരിഹാരമായില്ല

MediaOne Logo

Subin

  • Published:

    29 May 2018 10:03 AM GMT

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തര്‍ക്കത്തിന് പരിഹാരമായില്ല
X

പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തര്‍ക്കത്തിന് പരിഹാരമായില്ല

യോഗത്തിനൊടുവില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവിനെ വേദിയില്‍ പരസ്യമായി ധിക്കരിക്കുകയും ശിവ്പാല്‍ പക്ഷത്തെ ഒരും.എല്‍.എയെ ഉന്തിമാറ്റുകയും ചെയ്തു.

സമാജ്‌വാദി പാര്‍ട്ടിക്കകത്തെ കലഹം പരിഹരിക്കാനായി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് വിളിച്ചു ചേര്‍ത്ത യോഗം എങ്ങുമെത്താതെ അവസാനിച്ചു. സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മറുപക്ഷത്തുള്ള ശിവ്പാല്‍ യാദവിനെയും അമര്‍ സിംഗിനെയുമാണ് തര്‍ക്കത്തില്‍ മുലായം പിന്തുണച്ചത്. യോഗത്തിനൊടുവില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവിനെ വേദിയില്‍ പരസ്യമായി ധിക്കരിക്കുകയും ശിവ്പാല്‍ പക്ഷത്തെ ഒരും.എല്‍.എയെ ഉന്തിമാറ്റുകയും ചെയ്തു. അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ മുലായം നിലപാട് വ്യക്തമാക്കിയില്ല. സംഭവത്തിനു ശേഷം അഖിലേഷും ശിവ്പാലും മുലായത്തിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്

സമാജ്‌വാദി പാര്‍ട്ടിയിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം അമര്‍സിങാണെന്ന് അഖിലേഷ് യാദവ്. ലഖ്നൌവില്‍ നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അഖിലേഷ് യാദവ് അമര്‍സിങിനെ കുറ്റപ്പെടുത്തിയത്. പിതാവാണ് പാര്‍ട്ടിയില്‍ തനിക്ക് വഴികാട്ടിയെന്ന് പറഞ്ഞ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് വ്യക്തമാക്കി.വികാരാധീനനായാണ് അഖിലേഷ് യാദവ് നേതൃയോഗത്തില്‍ പ്രസംഗിച്ചത്..

TAGS :

Next Story