Quantcast

യുപി തെരഞ്ഞെടുപ്പ്: ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കും

MediaOne Logo

Sithara

  • Published:

    29 May 2018 8:48 PM GMT

യുപി തെരഞ്ഞെടുപ്പ്: ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കും
X

യുപി തെരഞ്ഞെടുപ്പ്: ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കും

ബിഎസ്പിയുമായോ സമാജ് വാദി പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കേണ്ടെന്നാണ് ഇടതുപാര്‍ട്ടികളു‌‌ടെ തീരുമാനം

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ഇടതുപാര്‍ട്ടികള്‍ യോജിച്ച് മത്സരിക്കും. ബിഎസ്പിയുമായോ സമാജ് വാദി പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കേണ്ടെന്നാണ് ഇടതുപാര്‍ട്ടികളു‌‌ടെ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഇന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത റാലി നടത്തും.

ലക്നൌവിലെ ലക്ഷ്മണ്‍ ലീല മൈതാനത്താണ് ആറ് ഇടതുപാര്‍ട്ടികള്‍ സംയുക്തമായി റാലി നടത്തുക. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി, സി.പി.ഐ.എം.എല്‍, എസ്.യു.സി.ഐ കമ്യൂണിസ്റ്റ് എന്നീ പാര്‍ട്ടികളു‌ടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. മറ്റു പാര്‍ട്ടികളുമായോ മുന്നണികളുമായോ സഖ്യമുണ്ടാക്കാതെ ബീഹാര്‍ മാതൃകയില്‍ മത്സരിക്കാനാണ് ഇടത് പാര്‍ട്ടികളു‌ടെ തീരുമാനം.

എന്‍.ഡി.എ, ബി.എസ്.പി, സാദ്ധ്യത കല്‍പിക്കപ്പെടുന്ന സമാജ് വാദി - കോണ്‍ഗ്രസ് സഖ്യം എന്നിവക്കെതിരെയുള്ള പ്രചാരണത്തിനായിരിക്കും റാലിയില്‍ തുടക്കം കുറിക്കുക. ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കാതെ വേറെ മത്സരിച്ച ഇടതു പാര്‍ട്ടികളുടെ നിലപാടിനെതിരെ വലിയ വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍ സ്വതന്ത്ര ശക്തിയും ഇടത് ഐക്യവും വര്‍ദ്ധിപ്പിക്കാനും ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഉറച്ച നിലപാടെടുക്കാനും ബീഹാര്‍ മോഡല്‍ തുടരണമെന്നാണ് ഇടത് പാര്‍ട്ടികളുടെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റാരോടും സഖ്യമില്ലാതെ മത്സരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story