Quantcast

ജയയുടെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ് ആണ്ടിപ്പെട്ടി

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 12:14 AM GMT

ജയയുടെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ് ആണ്ടിപ്പെട്ടി
X

ജയയുടെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ് ആണ്ടിപ്പെട്ടി

പൊട്ടികരഞ്ഞും തലമുണ്ഡനം ചെയ്തുമാണ് കാര്‍ഷിക ഗ്രാമീണ മേഖലയായ ആണ്ടിപ്പെട്ടി തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത്.

തമിഴ്നാടിന് രണ്ട് പ്രമുഖ മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത ആണ്ടിപെട്ടി നിവാസികളള്‍ക്ക് ജയലളിതയുടെ വേര്‍പാട് താങ്ങാനാവുന്നില്ല. പൊട്ടികരഞ്ഞും തലമുണ്ഡനം ചെയ്തുമാണ് കാര്‍ഷിക ഗ്രാമീണ മേഖലയായ ആണ്ടിപ്പെട്ടി തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത്.

ഇത് ആണ്ടിപ്പെട്ടി, 1984 ല്‍ എംജിആറിനേയും 2002ലും 2006ലും കുമാരി ജയലളിതയേയും മുഖ്യമന്ത്രി പദത്തില്‍ എത്തിച്ച നിയോജകമണ്ഡലം. ഇപ്പോഴത്തെ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിന്റെ ജന്‍മദേശം സ്ഥതിചെയ്യുന്ന പെരിയകുളവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമീണ മേഖല. ഇന്നു തങ്ങള്‍ക്കുണ്ടായ നേട്ടമെല്ലാം അമ്മയുടെ കാരുണ്യമാണെന്നു തുറന്നുപറയാന്‍ മടിയില്ലാത്ത ഒരു ജനത. ജയലളിത പിന്നീട് മണ്ഡലം മാറിയെങ്കിലും ആണ്ടിപ്പെട്ടിയെ മറന്നില്ല. റോഡായും, ജലമായും, വൈദ്യുതിയായും വികസനം ആണ്ടിപെട്ടിയെ തേടി എത്തി. തങ്ങളുടെ അമ്മയുടെ വേര്‍പാട് ഈ ഗ്രാമീണ ജനതയില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ശവസംസ്കാര ചടങ്ങുകളില്‍ എത്താന്‍ കഴിഞ്ഞില്ലായെങ്കിലും പരാമ്പരാഗതമായി മുടിമുറിച്ച് അവര്‍ ആ അനുശോചനത്തില്‍ പങ്കുചെര്‍ന്നു. മരിച്ച വ്യക്തികളുടെ ഗുണകണങ്ങള്‍ ഉച്ചത്തില്‍ പാടുന്ന പാട്ടുകാരാവട്ടെ ഇത്തവണ പാടിയത് കൃത്യമമായി ചമച്ച ഓരുപാട്ടുകള്‍ ആയിരുന്നില്ല. അലറികരഞ്ഞും, പാട്ടുപാടിയും തലമുണ്ടനം ചെയ്തും ആണ്ടിപെട്ടികാരുടെ ദുഖം അണപൊട്ടി ഒഴുകുമ്പോള്‍ ഇതുപോലെ നൂറുകണക്കിന് തമിഴ് ഗ്രാമങ്ങളും ഇതില്‍ പങ്കു ചേരുന്നു.

TAGS :

Next Story