ഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ച ശക്തം; റെയില്‍ - റോഡ് ഗതാഗതം താറുമാറായി
ഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ച ശക്തം; റെയില്‍ - റോഡ് ഗതാഗതം താറുമാറായി
14 മണിക്കൂർ വൈകിയാണ് ട്രെയിനുകൾ ഓടുന്നതെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു
ഉത്തരേന്ത്യയിൽ മഞ്ഞുവീഴ്ച ശക്തമായി. തുടര്‍ച്ചയായ മഞ്ഞ് വീഴ്ച കാരണം റെയില്‍ റോഡ് ഗതാഗതം താറുമാറായി. വാഹനാപകങ്ങളും പതിവായിട്ടുണ്ട്. നോയ്ഡയിലെ യമുന എക്സ്പ്രസ് ഹൈവേയില്‍ കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ദല്‍ഹി, രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നത്. പകല്‍ സമയത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണ് രാജ്യതലസ്ഥാനത്തെങ്കിലും പുലര്‍ച്ചെയുള്ള മഞ്ഞ് വീഴ്ചയാണ് സ്ഥിതി വഷളാക്കുന്നത്. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മഞ്ഞുമൂടിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ റോഡ് ഗതാഗതവും താറുമാറായി. 84 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 14 മണിക്കൂർ വൈകിയാണ് ട്രെയിനുകൾ ഓടുന്നതെന്ന് റെയില്‍വേ വൃത്തങ്ങൾ അറിയിച്ചു അഞ്ച് ട്രെയിനുകളുടെ സമയം ക്രമം മാറ്റിയിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ വ്യോമഗതാഗത്തെ മൂടൽമഞ്ഞ് ബാധിച്ചില്ല. 24.5 ഡിഗ്രി സെല്‍ഷ്യസാണ് തലസ്ഥാനത്തെ കൂടിയ താപനില. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ഇന്ന് കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഷിംലയിലെ കുഫ്രിയിലും ചമ്പയിലെ ദൽഹൗസിയിലുമാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇത് ദേശീയപാത അഞ്ച് വഴിയുള്ള വാഹന ഗതാഗതത്തെ യും ബാധിച്ചു. കശ്മീര്‍ താഴ്വരയില്‍ ദിവസങ്ങളായി ശീതക്കാറ്റ് തുടരുകയാണ്. മൈനസ് നാല് ആണ് തെക്കന്‍ കശ്മീരിലെ താപനില. പഞ്ചാബിലും ഹരിയാനയിലും റെയില്‍ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. അമൃത്സര്‍ പട്യാല ലുധിയാന തുടങ്ങിയിടങ്ങളിലും പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില.
Adjust Story Font
16