Quantcast

കാലിതീറ്റ കുംഭകോണം: ലാലൂ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

MediaOne Logo

admin

  • Published:

    29 May 2018 12:49 AM GMT

കാലിതീറ്റ കുംഭകോണം: ലാലൂ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
X

കാലിതീറ്റ കുംഭകോണം: ലാലൂ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

 ഗുഢാലോചനകുറ്റം റദ്ദ് ചെയ്ത ഝാര്‍ഖണ്ഢ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ലാലു വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കേസുകളിലെ വിചാരണ ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രിം കോടതി ഉത്തരവിട്ടു.

950 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയ കാലിത്തീറ്റ കുംഭകോണക്കേസില്‍ 52 കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നാല് കേസുകള്‍ ഒഴികെ ബാക്കിയുള്ള കേസുകളില്‍ റാഞ്ചിയിലെ സിബിഐ കോടതി പൂര്‍ത്തിയാക്കി, ശിക്ഷ വിധിചിച്ചിരുന്നു. ബാക്കിയുള്ള കേസുകളില്‍ വിചാരണ ആംരഭിക്കാനിരിക്കെയാണ്, ഗൂഢാലോചനയുള്‍പ്പെടേയുള്ള പ്രധാന കുറ്റങ്ങള്‍ ഒഴിവാക്കി ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്നത്തെ സുപ്രിം കോടതി വിധി.

വിചാരണ പൂര്‍ത്തിയായ കേസുകളിലെ സമാന ആരോപണങ്ങളാണ് ബാക്കിയുള്ള നാല് കേസുകളിലും ഉള്ളത്. ശിക്ഷിക്കപ്പെട്ട കേസുകളിലെ സമാന ആരോപണങ്ങളാണ് ബാക്കിയുള്ള കേസുകളിലും ഉള്ളതെന്നും, അതിനാല്‍ വിണ്ടും വിചാരണ നേരിടേണ്ടിവരുന്നത് നീതി ലംഘനമാണെന്നുമുള്ള ലാലുവിന്‍റെ വാദം സുപ്രിം കോടതി നിരാകരിച്ചു. ബാക്കിയുള്ള നാല് കേസുകളിലും ലാലു പ്രത്യേകം വിചാരണ നേരിടണമെന്നും, സിബിഐ ചുമത്തിയ ഗൂഢാലോചന ഉള്‍പ്പേടയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി വിധിച്ചു. ഒമ്പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

കാലത്തീറ്റ കുംഭകോണത്തില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് താല്‍ക്കാലിക വിലക്കുണ്ട്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസുകളിലും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാല്‍ ലാലുവിന്‍റെ വിലക്ക് ആജീവനാന്തമാകും.

TAGS :

Next Story