എന്ത് കൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി
എന്ത് കൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി
സ്‌റ്റേറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി യോഗി ആദിത്യനാഥിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ അനുമതിക്കായി കാത്തിരിക്കുയാണെന്ന് ബെഞ്ച് പറഞ്ഞു
ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനുമായി അലഹബാദ് ഹൈക്കോടതി. 2007 ലെ ഗോരഖ്പൂര്‍ കലാപത്തിലേക്ക് നയിച്ചത് ആദിത്യനാഥിന്റെ വര്‍ഗീയപ്രസംഗമാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നായിരുന്നു ഹൈക്കോടതി ചോദ്യം. സ്‌റ്റേറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി യോഗി ആദിത്യനാഥിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ അനുമതിക്കായി കാത്തിരിക്കുയാണെന്ന് ബെഞ്ച് പറഞ്ഞു. മെയ് 11 ന് മുന്‍പായി സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് യു.പി ചീഫ് സെക്രട്ടറി കോടതിക്ക് മുന്‍പാകെ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. 2017 മെയ് 4 നാണ് ജസ്റ്റിസ് രമേഷ് സിന്‍ഹ ഉമേഷ് ചന്ദ്ര ശ്രീവാസ്തവ തുടങ്ങിയവരുടെ ബെഞ്ച് വിഷയത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്.
സി.ഐ.ഡി ഓഫീസറായ ചന്ദ്രഭൂഷണ്‍ ഉപാധ്യായ അന്വേഷണം പൂര്‍ത്തിയാക്കുകയും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത കേസില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പെടെ അഞ്ച് പേരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി ഇവര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ് അലഹബാദിലെ പൊതുപ്രവര്‍ത്തകനായ അസാദ് ഹയാത് തുടങ്ങിയവര്‍ 2008 ലാണ് റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നത്. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബി.ജെ.പി എം.പി ശിവ പ്രതാപ് ശുക്ല, ബി.ജെ.പി മേയര്‍ അജ്ഞു ചൗധരി, ബി.ജെ.പി പ്രവര്‍ത്തകനായ വൈ.ഡി സിങ് തുടങ്ങിയവര്‍ 2007 ജനുവരിയില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Adjust Story Font
16