ജിഎസ്ടി; ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കുറയും, മൊബൈല്‍ ഫോണിന് വില കൂടും
ജിഎസ്ടി; ഭക്ഷ്യധാന്യങ്ങള്‍ക്ക് വില കുറയും, മൊബൈല്‍ ഫോണിന് വില കൂടും
പാല്‍, മുട്ട, ഫ്രഷ് പച്ചക്കറികള്‍, ഭഷ്യധാന്യങ്ങള്‍, കാലിത്തീറ്റ, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി 100 റോളം ഇനങ്ങള്‍ക്ക് നികുതിയില്ല.
ജിഎസ്ടിയില്‍ ഈടാക്കുന്ന നികുതി നിരക്കുകളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നു. പാല്‍, മുട്ട, ഫ്രഷ് പച്ചക്കറികള്‍, ഭഷ്യധാന്യങ്ങള്‍, കാലിത്തീറ്റ, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി 100 റോളം ഇനങ്ങള്‍ക്ക് നികുതിയില്ല. പച്ചക്കറി, ചായ, കാപ്പി, പഞ്ചസാര, മണ്ണെണ്ണ, പാചകവാതം തുടങ്ങി മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും 5 ശതമാനമായിരിക്കും നികുതി. ഇവക്ക് വിലകുറയും. ശ്രീനഗറില്‍ തുടരുന്ന ജി എസ് ടി കൌണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ തീരുമാനിച്ചത്.
98 വിഭാഗങ്ങളിലായി ആകെ 1211 ഉല്‍പന്നങ്ങളുടെ നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്. പാല്‍, മുട്ട, ഉപ്പ്, പപ്പടം, ഫ്രെഷ് പച്ചക്കറികള്‍, ഭക്ഷ്യ ധാന്യങ്ങള്‍, ബ്രഡ്, ഫ്രഷ് പഴങ്ങള്‍, കാലി തീറ്റ തുടങ്ങി അവശ്യ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും ഉള്‍പ്പെടെ 100റോളം ഇനങ്ങള്‍ക്ക് നികുതിയില്ല.
ഏറ്റവും കുറഞ്ഞ നികുതിയായ 5% നികുതി ചുമത്തിയിരിക്കുന്ന ഉല്‍പന്നങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്- ശീതികരിച്ച പച്ചക്കറികള്‍, ഇറച്ചി, ഇറച്ചി ഉല്‍പന്നങ്ങള്‍, നെയ്യ്, ചീസ്, ബട്ടര്‍, പനീര്, ചായ, കാപ്പി, എണ്ണ, പച്ചക്കറി, പഞ്ചസാര, സോയ ബീന്‍, കല്‍ക്കരി ,ടാര്‍.. എന്നിങ്ങനെ നീളുന്നു പട്ടിക. ഇവക്കും വിലയില്‍ വലിയ കുറവുണ്ടാവും.
ഡ്രൈഫ്രൂട്സ്, പഴം- പച്ചക്കറി ജ്യൂസുകള്‍, പാല്‍ ഉല്‍പന്നങ്ങള്‍, ടൂത്ത് പേസ്റ്റ്, എല്‍ ഇ ടി ബള്‍ ബ്, ആയുര്‍വേദ, യൂനാനി, ഹോമിയോ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവക്ക് 12 ശതമാനമാണ് നികുതി. ഇതോടെ മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടുമെന്നുറപ്പായി.
ഗാര്‍ഹാകവശ്യത്തിനുള്ള പാചക വാതകം, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയാണ് 18 ശതമാനം നികുതി ചുമത്തുന്നവയില്‍ പ്രധാനപ്പെട്ടവ. പാന്‍മസാല, റെഫ്രിജറേറ്റര്‍, മാര്‍ബിള്‍ , ഗ്രാനൈറ്റ്, സെറാമിക് ടൈല്‍സ്, ഓട്ടോമൊബൈല്‍സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം നികുതി ചമുത്തുന്നവ. സ്വര്‍ണ്ണം അടക്കമുള്ള ഏതാനും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി സംബന്ധിച്ച് തര്‍ക്കം തുടരുന്നുണ്ട്. ഇത് ഇന്നത്തെ ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍.
Adjust Story Font
16