ദേശീയാടിസ്ഥാനത്തില്‍ കാര്‍ഷിക ലോണുകള്‍ തള്ളാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
ദേശീയാടിസ്ഥാനത്തില്‍ കാര്‍ഷിക ലോണുകള്‍ തള്ളാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
കടുത്ത വരള്‍ച്ച പരിഗണിച്ച് കേരളത്തിന് ദുരന്ത നിവാരണ ഫണ്ട് അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക വായ്പ ദേശീയ അടിസ്ഥാനത്തില്‍ എഴുതി തള്ളാന്‍ സന്നദ്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കടം എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് പറഞ്ഞു. കടുത്ത വരള്‍ച്ച പരിഗണിച്ച് കേരളത്തിന് ദുരന്ത നിവാരണ ഫണ്ട് അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
മോദീ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാതലത്തില്‍ കൃഷിമന്ത്രാലയത്തിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ച് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ഷിക ലോണുകള്‍ എഴുതിതള്ളില്ലെന്ന് കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് വ്യക്തമാക്കിയത്. യുപി യില്‍ യോഗീ സര്‍ക്കാര്‍ കാര്‍ഷികലോണുകള്‍ എഴുതി തള്ളിയത് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി മാത്രമാണെന്ന് പിന്നീട് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
കാര്‍ഷിക ലോണ്‍ എഴുതി തള്ളാന്‍ കോടികള്‍ ചിലവാക്കേണ്ടി വരുന്നതോടെ ജല സേചന പദ്ധ്തികള്‍ അടക്കമുള്ള അത്യന്താപേക്ഷികമായ കാര്‍ഷിക പദ്ധതികളാണ് മുടങ്ങുന്നത്.ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. 2022 ആകുന്പോഴേകക് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തില്‍ മാറ്റമില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ ലഭ്യത അനുകൂലമായാല്‍ ഭക്ഷ്യധാന്യോല്‍പാദനം അടുത്ത സന്പത്തികവര്‍ഷം റെക്കോര്‍ഡ് തൊടുമെന്നും മന്ത്രി അവകാശപ്പെട്ടു.
Adjust Story Font
16