''അവളെ കാണാന്‍ എങ്ങനെ എന്നതല്ല പ്രധാനം, അവളെ എനിക്ക് വേണമായിരുന്നു''
''അവളെ കാണാന്‍ എങ്ങനെ എന്നതല്ല പ്രധാനം, അവളെ എനിക്ക് വേണമായിരുന്നു''
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച രവിശങ്കര്‍ പറയുന്നു
മഹാരാഷ്ട്ര ദാദറിലെ ഡിസില്‍വ ടെക്‍നിക്കല്‍ കോളജില്‍ ഇന്നലെ വെറും 150 പേര്‍ മാത്രം പങ്കെടുത്ത ഒരു വിവാഹം നടന്നു. അത് ഒരു അസാധാരണ വിവാഹം തന്നെയായിരുന്നു. ഒരു മിസ്ഡ് കാളില്‍ തുടങ്ങിയ പരിചയം പ്രണയമാകുകയും വിവാഹത്തിലെത്തുകയുമായിരുന്നു.
രവിശങ്കര്‍ സിംഗിന് വന്നെത്തിയ ഒരു മിസ്ഡ് കാള്‍, അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് അവന്‍ പറയുന്നത്. ആ ഫോണ്‍ വന്നത് ലളിത ബന്‍സിയില്‍ നിന്നായിരുന്നു. ഒരു ആസിഡ് ആക്രമണത്തിന്റെ ഇരയായിരുന്നു ആ പെണ്‍കുട്ടി.
തനിക്ക് കോള്‍ വന്ന നമ്പറിലേക്ക് രവിശങ്കര്‍ തിരിച്ചുവിളിച്ചു.. പരസ്പരം സംസാരിച്ചു തുടങ്ങി.. പരിചയമായി.. പരിചയം വളര്‍ന്ന് പ്രണയമായി. എന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍, അതിന് അവള്‍ അര്‍ഹയല്ലായെന്നായിരുന്നു അവളുടെ മറുപടി.. തനിക്കെതിരെയുണ്ടായ അക്രമം അവശേഷിപ്പിച്ച പാടുകളെ കുറിച്ചും അവള്‍ തുറന്നുപറഞ്ഞിരുന്നു.. പക്ഷേ അവളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെങ്കിലും, എനിക്കറിയാമായിരുന്നു അവള്‍ എനിക്കൊപ്പമുണ്ടാകണമെന്ന്.. കാഴ്ചയല്ലല്ലോ പ്രധാനം- രവിശങ്കര്‍ പറയുന്നു.
നടന്‍ വിവേക് ഒബ്റോയി, കോണ്‍ഗ്രസ് എംഎല്‍എ നിതീഷ് റാനെ അടക്കം പല പ്രശസ്തരും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രദേശത്തെ ഒരു ബിസിനസ് ഗ്രൂപ്പായ ഉദ്യാമി മഹാരാഷ്ട്രയാണ് വിവാഹനടത്തിപ്പ് ഏറ്റെടുത്തത്. ഹാളും അലങ്കാരവും ഭക്ഷണവും ആഭരണവും ഹണിമൂണ്‍ ട്രിപ്പുവരെ ദമ്പതികള്‍ക്കായി ഉദ്യാമി ഒരുക്കി.
വിവേക് ഒബ്റോയിക്കൊപ്പം ദമ്പതികള്‍
മാങ്ങയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ ലളിത. രവിശങ്കറിന് സ്വന്തമായി ബിസിനസ്സാണ്. ലളിതയ്ക്ക് ഇനിയും ചില ശസ്ത്രക്രിയകള്‍ ബാക്കിയുണ്ട്. അതിന് ശേഷം അന്ധേരിയില്‍ സ്ഥിരതമാസമാക്കാണ് ദമ്പതികളുടെ ആഗ്രഹം. അന്ധേരിയിലെ വീട് വിവേക് ഒബ്റോയിയുടെ സമ്മാനമാണ്.
ഒരു കുടുംബവഴക്കിനെ തുടര്‍ന്നാണ് ലളിതയുടെ കസിനാണ് അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്. ഇതിനകം 17 ശസ്ത്രക്രിയകള്‍ കഴിഞ്ഞു.. ഇനിയും 12 സര്‍ജറികള്‍ കൂടി നടക്കേണ്ടതുണ്ട്. ആസിഡ് ആക്രമണ ഇരകളുടെ സംഘടനയായ സാഹസ് ഫൌണ്ടേഷനില്‍ 2016 മുതല്‍ അംഗമാണ് ലളിത.
Adjust Story Font
16