സാധാരണക്കാരുടെ പ്രതിനിധിയായാണ് രാഷ്ട്രപതി ഭവനിലേക്ക് പോകുന്നതെന്ന് രാംനാഥ് കോവിന്ദ്
സാധാരണക്കാരുടെ പ്രതിനിധിയായാണ് രാഷ്ട്രപതി ഭവനിലേക്ക് പോകുന്നതെന്ന് രാംനാഥ് കോവിന്ദ്
രണ്ട് പ്രതൃയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നതെന്നും അത് തുടരമെന്നുമായിരുന്നു പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥി മീരാകുമാറിന്റെ പ്രതികരണം..
രാജ്യത്തെ സാധാരണക്കാരുടെ പ്രതിനിധിയായാണ് രാഷ്ട്രപതി ഭവനിലേക്ക് പോകുന്നതെന്നെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. രണ്ട് പ്രതൃയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നതെന്നും അത് തുടരമെന്നുമായിരുന്നു പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥി മീരാകുമാറിന്റെ പ്രതികരണം. രാംനാഥ് കോവിന്ദിനെയും മീരാകുമാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.
വികാരനിര്‍ഭരമായിരുന്നു രാം നാഥ് കോവിന്ദിന്റെ വാക്കുകള്‍. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപിടിച്ച് സത്യസന്ധമായി തന്റെ കടമ നിര്‍വഹിക്കുമെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു. ''എന്റെ വീട് ദ്രവിച്ചതായിരുന്നു.. മണ്ണിന്റെ ജനലുകള്‍. കനത്ത മഴയില്‍ വെള്ളം തടയാനാകാത്ത മേല്‍ക്കൂരകള്‍. ഞങ്ങള്‍ സഹോദരങ്ങള്‍ മുറിയുടെ വാതിലില്‍ പ്രതീക്ഷയോടെ നില്‍ക്കുമായിരുന്നു. മഴമാറാന്‍.. ഇന്ന് രാജ്യത്ത് ഇത്തരം രാംനാഥ് കോവിന്ദുമാര്‍ എത്രയുണ്ടാകും..? മഴയത്ത് പേടിച്ച്, പാടത്ത് പണിയെടുക്കുന്നവര്‍, കൂലിവേല ചെയ്യുന്നവര്‍, ഭക്ഷണം കിട്ടാന്‍ വിയര്‍പ്പൊഴുക്കുന്നവര്‍. ഇത്തരമൊരു ഗ്രാമത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദിന് അവരോട് പറയാനുള്ളത് നിങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത്..'' അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടരമെന്ന് മീരാകുമാര്‍ പറഞ്ഞു. ''വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തില്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാന്‍ രാംനാഥ് കോവിന്ദിന് കഴിയട്ടെ. പ്രത്യയശാസ്ത്രപരമായ പോരാട്ടം തുടരുക തന്നെ ചെയ്യും.'' വിവിധരാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ രാം നാഥ് കേവിന്ദിനെയും മീരാകുമാറിനെയും അഭിനന്ദിച്ചു.
Adjust Story Font
16