ജിഎസ്ടിക്ക് ശേഷവും വില വര്‍ധിപ്പിക്കാതെ അമ്മ കാന്റീനുകള്‍
ജിഎസ്ടിക്ക് ശേഷവും വില വര്‍ധിപ്പിക്കാതെ അമ്മ കാന്റീനുകള്‍
ഇഡ്ഡലിയ്ക്ക് ഒരു രൂപ. രണ്ട് ചപ്പാത്തിയ്ക്ക് മൂന്ന് രൂപ. പൊങ്കലിനും വിവിധയിന ചോറുകള്‍ക്കും അഞ്ചു രൂപ. ഇപ്പോഴും ഈ വില തന്നെ.
ജിഎസ്ടി നടപ്പാക്കിയതോടെ, ഹോട്ടലുകളില്‍ വിലവര്‍ധിച്ചെങ്കിലും തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളില്‍ ഭക്ഷണത്തിന് പഴയ വില തന്നെ. ഹോട്ടലുകളില്‍ വിലയേറിയതോടെ, കൂടുതല്‍ ആളുകള്‍ അമ്മ കാന്റീനുകളില്‍ എത്തുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കാനായി അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയാണ് അമ്മ കാന്റീനുകള്‍ ആരംഭിച്ചത്.
അമ്മ കാന്റീനുകളുടെ വരവ് മറ്റു സംസ്ഥാനങ്ങളില്‍ ഏറെ ചര്‍ച്ചയായായിരുന്നു. പലരും ഈ മാതൃക പിന്നീട്, അനുകരിയ്ക്കുകയും ചെയ്തു. ചെന്നൈ കോര്‍പറേഷന്‍ വിവിധയിടങ്ങളിലായി 250 കാന്റീനുകളാണ് തുടങ്ങിയത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാന്റീനുകള്‍ ആരംഭിച്ചു. ജിഎസ്ടിയില്‍
ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് 18 ശതമാനം വില വര്‍ധിച്ചെങ്കിലും അമ്മ കാന്റീനുകളെ ഇത് ബാധിച്ചിട്ടില്ല. ഇഡ്ഡലിയ്ക്ക് ഒരു രൂപ. രണ്ട് ചപ്പാത്തിയ്ക്ക് മൂന്ന് രൂപ. പൊങ്കലിനും വിവിധയിന ചോറുകള്‍ക്കും അഞ്ചു രൂപ. ഇപ്പോഴും ഈ വില തന്നെ.
കൂടുതല്‍ പേര്‍ ഇവിടേയ്ക്കു വരുന്നുണ്ട്. കുറച്ചു നല്ല രീതിയില്‍ ഭക്ഷണം നല്‍കി, കൂടുതല്‍ ആളുകളെ കാന്റീനുകളിലേയ്ക്ക് എത്തിയ്ക്കണമെന്ന് അധികാരികള്‍ പറഞ്ഞിട്ടുണ്ട്. നഗരത്തില്‍ ജോലിയ്ക്കുന്നവരും താമസിച്ച് ജോലി ചെയ്യുന്നവരുമെല്ലാമാണ് കാര്യമായി കാന്റീനില്‍ എത്തുന്നത്. കോര്‍പറേഷന്‍ സൗജന്യമായാണ് അരിയും പച്ചക്കറിയുമെല്ലാം കാന്റീനുകളില്‍ എത്തിയ്ക്കുന്നത്. രാവിലെ ഏഴുമുതല്‍ പത്തു മണിവരെ ഇഡലിയും ചപ്പാത്തിയും കിട്ടും. 12 മുതല്‍ മൂന്നു മണിവരെ ചോറ്. വൈകിട്ട് നാലുമുതല്‍ എട്ടുവരെ രാത്രിയിലെ ഭക്ഷണം. മൂന്നു ഷിഫ്റ്റുകളിലായാണ് കാന്റീനുകളില്‍ സ്ത്രീകള്‍ ജോലിയെടുക്കുന്നത്. ശരാശരി പത്തു മുതല്‍ പന്ത്രണ്ടു പേര്‍ വരെ ഒരു കാന്റീനില്‍ ജോലിയ്ക്കുണ്ട്.
Adjust Story Font
16