Quantcast

45000 കോടിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

MediaOne Logo

admin

  • Published:

    29 May 2018 1:11 AM GMT

45000 കോടിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍
X

45000 കോടിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍

നോട്ട് നിരോധത്തിന് ശേഷം വിവിധ ബാങ്കുകളിലായാണ് പണം നിക്ഷേപിക്കപ്പെട്ടത്. ഷെല്‍ കന്പനികളെന്ന് ബോധ്യപ്പെട്ട 2 ലക്ഷത്തിലധികം കന്പനികള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം

45000 കോടിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധത്തിന് ശേഷം വിവിധ ബാങ്കുകളിലായാണ് പണം നിക്ഷേപിക്കപ്പെട്ടത്. ഷെല്‍ കന്പനികളെന്ന് ബോധ്യപ്പെട്ട 2 ലക്ഷത്തിലധികം കന്പനികള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കി.

നോട്ടസാധുവാക്കല്‍ കൊണ്ട് കള്ളപ്പണമൊന്നും തിരിച്ച് പിടിക്കാനായില്ലെന്നും ഉള്ള കള്ളപ്പണം വെളുക്കുകമായത്രമാണുണ്ടായതെന്നും പ്രതിപക്ഷ പാര്‍ട്ടികളും സാന്പത്തിക വിദഗ്തരും ഒരു പോലെ വിമര്‍‌ശിച്ചിരുന്നു. ഒടുവില്‍ ബി ജെ പിക്കുള്ളില്‍ നിന്ന് പോലും സമാനമായ വിമര്‍ശങ്ങള്‍ വന്നു തുടങ്ങിയ പശ്ചാതലത്തിലാണ് കള്ളപ്പണം കണ്ടുപിടിക്കാനായെന്ന കേന്ദ്രത്തിന്‍റെ അവകാശ വാദം. നോട്ട് നിരോധത്തിന് ശേഷം എത്തിയ കള്ളപ്പമമെന്ന് സംശയിക്കുന്ന നിക്ഷേപങ്ങള്‍ സംബന്ധിച്ച് 13 ബാങ്കുള്‍ നിര്‍ണ്ണായക വിവരങ്ങള്ഡ നല്ഡകി. 45000 കോടി രൂപ യിലധികം വരും ഈ തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.ദീർഘകാലമായി ഒരു തരത്തിലുള്ള പ്രവർത്തനവും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകള്‍ നടത്താനുമായി പ്രവര്‍ത്തിക്കുന്ന 2 ലക്ഷത്തിലധികം കന്പനികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവയുടെ നാലര ലക്ഷം വരുന്ന ഡയരക്ടര്‍മാരെ ഉടന്‍ അയോഗ്യരാക്കുമെന്ന് കേന്ദ്രകോര്‍പ്പറേറ്റ് കാര്യമന്ത്രി പി.പി ചൌധരി പറഞ്ഞു.

TAGS :

Next Story