Quantcast

ഭീഷണിയുമായി വിജയ് മല്യ; തന്നെ അറസ്റ്റ് ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല

MediaOne Logo

admin

  • Published:

    29 May 2018 12:22 PM GMT

ഭീഷണിയുമായി വിജയ് മല്യ; തന്നെ അറസ്റ്റ് ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല
X

ഭീഷണിയുമായി വിജയ് മല്യ; തന്നെ അറസ്റ്റ് ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ല

തന്നെ അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടാന്‍ പോകുന്നില്ലെന്ന് മല്യ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് മല്യ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യക്കെതിരെ ഭീഷണിയുടെ സ്വരവുമായി മദ്യരാജാവ് വിജയ് മല്യ. തന്നെ അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടാന്‍ പോകുന്നില്ലെന്ന് മല്യ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് മല്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് തന്നെ നിര്‍ബന്ധിച്ച് നാടുകടത്തുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടക്കുന്ന വിഷയത്തില്‍ പ്രശ്‌നം തീര്‍ക്കണമെന്നാണ് ആഗ്രഹം, അതിനായി ബാങ്കുകളുമായി പലതവണ ചര്‍ച്ചനടത്തിയിരുന്നു. വായ്പ കുടിശികയുടെ കാര്യത്തില്‍ താങ്ങാന്‍ പറ്റുന്ന തുകയാണെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണ്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്‍പയും പലിശയും സഹിതം ഏകദേശം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

TAGS :

Next Story