Quantcast

ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് മുസ്‍ലിംകളുടെ ശ്രമമെന്ന് ബിജെപി എംഎല്‍എ

MediaOne Logo

Sithara

  • Published:

    29 May 2018 10:05 AM GMT

ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് മുസ്‍ലിംകളുടെ ശ്രമമെന്ന് ബിജെപി എംഎല്‍എ
X

ജനസംഖ്യ വര്‍ധിപ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ് മുസ്‍ലിംകളുടെ ശ്രമമെന്ന് ബിജെപി എംഎല്‍എ

2030ഓ​​​ടെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഹി​​​ന്ദു​​​ക്ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാണ് മുസ്‍ലിംകളുടെ ലക്ഷ്യമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ

2030ഓ​​​ടെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഹി​​​ന്ദു​​​ക്ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാണ് മുസ്‍ലിംകളുടെ ലക്ഷ്യമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ. ഈ ലക്ഷ്യത്തോടെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ് മുസ്‍ലിംകളെന്നും ആല്‍വാര്‍ എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ ആരോപിച്ചു. ഫേസ് ബുക്കിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്.

ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തുമ്പോള്‍ 12 മുതല്‍ 14 വരെ കുട്ടികള്‍ക്കാണ് മുസ്‍ലിംകള്‍ ജന്മം നല്‍കുന്നതെന്നാണ് എംഎല്‍എയുടെ ആരോപണം. മുസ്‍ലിം ജനസംഖ്യ കൂടുന്നതോടെ ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാവും. മു​​​സ്‌​​​ലിം​​​ക​​​ളെ രാ​​​ഷ്‌​​​ട്ര​​​പ​​​തി, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ളി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. മു​​​സ്‌​​​ലിം​​​ക​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യാ​​​ൽ ഹി​​​ന്ദു​​​ക്ക​​​ൾ ര​​​ണ്ടാം​​​ത​​​രം പൗ​​​ര​​​ന്മാ​​​രാ​​​കുമെന്നും എംഎല്‍എ പറയുന്നു.

താന്‍ ചിന്തിച്ചാണ് ഫേസ് ബുക്ക് കുറിപ്പെഴുതിയതെന്നും പറഞ്ഞത് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ഈ ​​മാ​​സം 29ന് ആ​​ൽ​​വാ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് എം​​എ​​ൽ​​എ വിദ്വേഷ പരാമര്‍ശം നടത്തിയത്.

TAGS :

Next Story