തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ ശമ്പള വര്‍ധനയ്ക്കായി സമരത്തില്‍
- Published:
29 May 2018 1:49 AM GMT
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ ശമ്പള വര്‍ധനയ്ക്കായി സമരത്തില്‍
കോടതി നിര്‍ദേശിച്ചിട്ടും സമരം നിര്‍ത്താന്‍ തയ്യാറാവാത്ത ജീവനക്കാരെ തിരികെ ഭീഷണിപ്പെടുത്തി ജോലിയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍
ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം തുടരുന്നു. കോടതി നിര്‍ദേശിച്ചിട്ടും സമരം നിര്‍ത്താന്‍ തയ്യാറാവാത്ത ജീവനക്കാരെ തിരികെ ഭീഷണിപ്പെടുത്തി ജോലിയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അഞ്ച് ദിവസമായി തുടരുന്ന സമരം കാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്.
ആറ് വര്‍ഷം മുന്‍പാണ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത്. കൂടാതെ ശമ്പളത്തില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ച ആനുകൂല്യങ്ങളും ഇവര്‍ക്ക് തിരികെ ലഭിക്കുന്നില്ല. ആറ് മാസം മുന്‍പ് സമരം നടത്തിയതിനെ തുടര്‍ന്ന് എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്ന് 100 കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ കുടുംബസമേതം സത്യാഗ്രഹം നടത്തും.
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ജീവനക്കാര്‍ സമരം പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഇന്നലെയും ആവര്‍ത്തിച്ചു. കൂടാതെ വിരമിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിനും കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കോടതിയുടെ നിര്‍ദേശത്തെ മാനിക്കാതെ സമരവുമായി മുന്‍പോട്ടുപോകാനാണ് ജീവനക്കാരുടെ തീരുമാനം. ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ 16,391 ജീവനക്കാര്‍ക്ക് നോട്ടിസയച്ചു.
ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് സര്‍വീസുകള്‍ നിരത്തിലിറക്കാനുള്ള ശ്രമങ്ങളും കോര്‍പറേഷന്‍ നടത്തുന്നുണ്ട്. എന്നാല്‍ പല ഡിപ്പോകളിലും അന്‍പത് ശതമാനം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു.
Adjust Story Font
16