Quantcast

'അമിത്ഷാക്ക് തലച്ചോറില്ല; മറ്റൊരു ജയില്‍കിളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന ജയില്‍പക്ഷി'

MediaOne Logo

Muhsina

  • Published:

    29 May 2018 1:01 AM GMT

അമിത്ഷാക്ക് തലച്ചോറില്ല; മറ്റൊരു ജയില്‍കിളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന ജയില്‍പക്ഷി
X

'അമിത്ഷാക്ക് തലച്ചോറില്ല; മറ്റൊരു ജയില്‍കിളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന ജയില്‍പക്ഷി'

തന്നെ അഴിമതിക്കാരന്‍ എന്നാക്ഷേപിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചോറില്ലാത്ത ആളാണ് അമിത് ഷായെന്ന് സിദ്ധരാമയ്യ പരിഹസിച്ചു.

തന്നെ അഴിമതിക്കാരന്‍ എന്നാക്ഷേപിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തലച്ചോറില്ലാത്ത ആളാണ് അമിത് ഷായെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം.

''അമിത് ഷാക്ക് തലച്ചോറില്ല, അയാൾ ഒരു ബുദ്ധിഹീനനായ മനുഷ്യനാണ്.'' അദ്ദേഹം പറഞ്ഞു. അമിത്ഷായുടെ ജയില്‍വാസത്തെ മുന്‍നിര്‍ത്തി ഇരുമ്പഴിക്കുള്ളില്‍ കിടന്ന പക്ഷിയാണ് അദ്ദേഹമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ പരിഹസിക്കുകയുണ്ടായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാകടയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ബിഎസ് യെദിയൂരപ്പയെയും സിദ്ധരാമയ്യ വിമര്‍ശിച്ചു. 'മുന്‍ ജയില്‍പക്ഷി മറ്റൊരു മുന്‍ ജയില്‍കിളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. തനിക്കും തന്റെ സര്‍ക്കാരിനുമെതിരേ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

Says an ex-jail bird who chose another former jail bird to be his party’s CM candidate for our Karnataka election.

Can he present facts about the so called corruption charges against me or my Govt?

Just telling lies wont help. People will not believe his #jumlas https://t.co/R1OW6FiipB

— Siddaramaiah (@siddaramaiah) January 26, 2018

സാമ്പത്തിക നേട്ടത്തിനായി അനധികൃതമായി ഭൂമി പതിച്ച് നല്‍കിയതിന് ജയിലില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ എന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. കഴിഞ്ഞ ദിവസം മൈസൂരുവിലെ റാലിയില്‍ സിദ്ധരാമയ്യയെ അഴിമതിക്കാരനെന്ന് വിളിച്ച് അമിത് ഷാ ആക്ഷേപിച്ചിരുന്നു. ‘സിദ്ധരാമയ്യ എന്നാല്‍ അഴിമതി, അഴിമതി എന്നാല്‍ സിദ്ധരാമയ്യ’ എന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന.

TAGS :

Next Story