Quantcast

മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണം: പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍

MediaOne Logo

Sithara

  • Published:

    29 May 2018 5:38 PM GMT

മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണം: പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍
X

മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണം: പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍

മുത്തലാഖ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കനിമൊഴി വ്യക്തമാക്കി.

മുത്തലാഖ് ബില്‍ പാസാക്കാന്‍ സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വ്വകകക്ഷി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ ഗൌരവപൂര്‍വം പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ മുത്തലാഖ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്ന് ഡിഎംകെ നേതാവ് എം കനിമൊഴി വ്യക്തമാക്കി. രാജ്യസഭയില്‍നിന്ന് ഭേദഗതികളോടെ ലോക്‌സഭയിലേക്ക് തിരിച്ചെത്തിയ പിന്നാക്ക വിഭാഗ കമ്മിഷന്‍ ബില്‍ ലോക്സഭ വീണ്ടും പരിഗണിക്കും. പദ്മാവത് സിനിമക്കെതിരായ പ്രതിഷേധവും അക്രമവും പ്രതിപക്ഷാംഗങ്ങള്‍ ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കാനിടയുണ്ട്. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാണ് ആക്ഷേപം. സുപ്രീം കോടതി പ്രതിസന്ധിയില്‍ ചീഫ് ജസറ്റിസിനെതിരെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഇതുവരെ ധാരണയായിട്ടില്ല.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക. നാളെ തന്നെ സാമ്പത്തിക സര്‍വ്വെയും അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.

TAGS :

Next Story