മലേഗാവ് സ്ഫോടനക്കേസ്; എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ്
മലേഗാവ് സ്ഫോടനക്കേസ്; എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ്
പ്രതി കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി
മലേഗാവ് സ്ഫോടനക്കേസിൽ സുപ്രീം കോടതി എൻഐഎക്കും മഹാരാഷ്ട്ര സർക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി. പുരോഹിതിന്റെ ഈ ആവശ്യം എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന മകോക കുറ്റം പ്രത്യേക കോടതി ഒഴിവക്കിയുരുന്നെങ്കിലും യു.എ.പി.എ നിലനിര്‍ത്തുകയായിരുന്നു.
Next Story
Adjust Story Font
16