Quantcast

വളര്‍ച്ചാനിരക്ക് ഉയരുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

MediaOne Logo

Subin

  • Published:

    29 May 2018 11:36 AM GMT

വളര്‍ച്ചാനിരക്ക് ഉയരുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്
X

വളര്‍ച്ചാനിരക്ക് ഉയരുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

ജിഎസ്ടി അടക്കമുള്ള സാമ്പത്തികനയങ്ങള്‍ നേട്ടംകൊണ്ടുവന്നെങ്കിലും ഉയരുന്ന ഇന്ധന വില പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ വളര്‍ച്ചാനിരക്ക് ഉയരുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി അടക്കമുള്ള സാമ്പത്തികനയങ്ങള്‍ നേട്ടംകൊണ്ടുവന്നെങ്കിലും ഉയരുന്ന ഇന്ധന വില പ്രതിസന്ധിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെച്ചു.

ലോകത്തിലെ മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ വളരുന്നുവെന്നവകാശപ്പെടുന്നതാണ് അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ വെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. എല്ലാമേഖലകളും സാമ്പത്തിക വര്‍ഷത്തില്‍ നേട്ടമുണ്ടാക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 6.75 ശതമാനമാണ് വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്. എന്നാലിത് അടുത്തസാമ്പത്തിക വര്‍ഷം 7 മുതല്‍ 7.5 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷിക, വ്യാവസായിക, സേവനമേഖലകളില്‍ ഈ സാന്പത്തികവര്‍ഷം വളര്‍ച്ച രേഖപ്പെടുത്തി. പണപ്പെരുപ്പം കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കിലെത്തി. ജിഎസ്ടി നടപ്പാക്കിയതടക്കമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് ഇതിന് വഴിവെച്ചതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടു. അതേസമയം ഇന്ധനവില ഉയരുന്നത് തിരിച്ചടിയാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

ധനകമ്മി 3.2 ശതമാനമായി കുറയും. പരോക്ഷനികുതിദായകരുടെ എണ്ണം 50 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. സേവനമേഖലയിലെ വിദേശനിക്ഷേപം 15 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും നോട്ട് നിരോധനം സാമ്പത്തിക നിക്ഷേപരംഗത്ത് വളര്‍ച്ചയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനുള്‍പ്പടെയുള്ളവയ്ക്ക് 20339 കോടി രൂപ ചിലവിട്ടുവെന്നും ഇറക്കുമതി കൂടിയതിനാല്‍ കയറ്റുമതിയില്‍ നേരിയ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

TAGS :

Next Story