Quantcast

കാസ്ഗഞ്ച് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു

MediaOne Logo

admin

  • Published:

    29 May 2018 8:16 PM GMT

കാസ്ഗഞ്ച് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു
X

കാസ്ഗഞ്ച് സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു

.രാഹുല്‍ ഉപാധ്യായ തന്നെ നേരിട്ടെത്തിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. കലാപമുണ്ടാക്കാന്‍ തന്നെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് രാഹുല്‍ വെളിപ്പെടുത്തി.

കാസ്ഗഞ്ചില്‍ സാമുദായിക സംഘര്‍ഷത്തില്‍ രാഹുല്‍ ഉപാധ്യായ എന്ന യുവാവ് കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞു.രാഹുല്‍ ഉപാധ്യായ തന്നെ നേരിട്ടെത്തിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. കലാപമുണ്ടാക്കാന്‍ തന്നെ ചിലര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് രാഹുല്‍ വെളിപ്പെടുത്തി. നുണപ്രചാരണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ചന്ദന്‍ഗുപ്തയോടൊപ്പം രാഹുല്‍ ഉപാധ്യായയും കൊല്ലപ്പെട്ടെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഉപാധ്യായ മാധ്യമങ്ങള്ക്ക് മുന്നില്‍ നേരിട്ടെത്തിയാണ് വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. സംഘര്‍ഷം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞാണ് ഇക്കാര്യം അറിഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ കലാപം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്ന് ഗവര്‍ണര്‍ രാംനായിക് പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാസ്ഗഞ്ച് സിറ്റി പൊലീസ് കമ്മീഷണര്‍ സുനില്‍കുമാര്‍ സിങിനെ കഴിഞ്ഞ ദിവസം മീററ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിരങ്ക യാത്ര എന്ന പേരില്‍ അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. സംഘര്‍ഷത്തിനിടെ വെടിയേറ്റാണ് 22 കാരനായ ചന്ദന്‍ ഗുപ്ത മരിച്ചത്.

TAGS :

Next Story