ഝാര്‍ഖണ്ഡിലെ നേതാക്കളെയും പ്രവര്‍ത്തകരേയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്
ഝാര്‍ഖണ്ഡിലെ നേതാക്കളെയും പ്രവര്‍ത്തകരേയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസികളിലടക്കം ഇടപെടല്‍ നടത്തിയതാണ് നിരോധത്തിന് കാരണമായതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അനിസ് അഹമ്മദ് പറഞ്ഞു
നിരോധത്തിന്റെ മറവില്‍ ഝാര്‍ഖണ്ഡിലെ നേതാക്കളെയും പ്രവര്‍ത്തകരേയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസികളിലടക്കം ഇടപെടല്‍ നടത്തിയതാണ് നിരോധത്തിന് കാരണമായതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അനിസ് അഹമ്മദ് പറഞ്ഞു. നിരോധം പിന്‍ വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 20നാണ് പോപ്പുലര്‍ പ്രണ്ടിനെ നിരോധിച്ച് ത്സാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് ശേഷം സംഘടന സംസ്ഥാനത്ത് പ്രവത്തിക്കുന്നില്ല. എന്നാല്‍ നിരോധത്തിന്റെ മറവില്‍ അധികൃതര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളകേസുകള്‍ അടക്കം ചുമത്തി പീഡിപ്പിക്കുകയാണെന്ന് പി എഫ് ഐ നേതൃത്വം ആരോപിച്ചു.
രാജ്യത്തിന്റെ ഭരണ ഘടനയെയും നിയമവ്യവസ്ഥിതിയെയും ബഹുമാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഝാര്‍ഖണ്ഡില്‍ മനുഷ്യവകാശ ലംഘനങ്ങള്‍ക്കും പൊലീസ് അതിക്രമങ്ങള്‍ക്കുമെതിരെ നിരന്തരം പ്രതികരിച്ചിരുന്നു. പുറമെ ബിജെപി നേതാവ് ഹിസാബിറോയ് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഇടപെട്ടു. ഇതാണ് നിരോധത്തിന് കാരണമായതെന്ന് പി എഫ് ഐ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സാഹചര്യമില്ലെന്നാണ് കേരളം, കര്‍ണാടക സംസ്ഥാനളുടെ നിലപാടെന്നും സംഘടന നേതൃത്വം ചൂണ്ടിക്കാട്ടി.
Adjust Story Font
16